‘അഭ്യര്‍ത്ഥനയോ, മാപ്പപേക്ഷയോ നടത്തിയിട്ടില്ല, വിലക്ക് കേന്ദ്രം സ്വയം നീക്കിയത്’; ഇതുവരെയുള്ള പാത തന്നെ പിന്‍തുടരുമെന്നും മീഡിയ വണ്‍ 

‘അഭ്യര്‍ത്ഥനയോ, മാപ്പപേക്ഷയോ നടത്തിയിട്ടില്ല, വിലക്ക് കേന്ദ്രം സ്വയം നീക്കിയത്’; ഇതുവരെയുള്ള പാത തന്നെ പിന്‍തുടരുമെന്നും മീഡിയ വണ്‍ 

വാര്‍ത്തകളുമായി ബന്ധപ്പെട്ട് ഏത് പാതയാണോ ചാനല്‍ പിന്‍തുടര്‍ന്നത് അത് അതേപോലെ തുടരുമെന്ന് നിലപാട് വ്യക്തമാക്കി മീഡിയ വണ്‍. ഏതെങ്കിലും തരത്തിലുളള അഭ്യര്‍ത്ഥന നടത്തുകയോ, മാപ്പ് അപേക്ഷിക്കുകയോ ചെയ്തിട്ടില്ല. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം സ്വമേധയാ 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വിലക്ക് നീക്കിയതാണ്. അതിലാണ് ഏറെ സന്തോഷമെന്നും എഡിറ്റര്‍ ഇന്‍ ചീഫ് സി.എല്‍ തോമസ് വിശദീകരിച്ചു.

ജനങ്ങളുടെ പ്രതിഷേധവും ചാനലിന് ലഭിച്ച പിന്‍തുണയുമാകാം 48 മണിക്കൂറായിരുന്ന വിലക്ക് 14 മണിക്കൂര്‍ കൊണ്ട് പിന്‍വലിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.ജനവികാരത്തെ കേന്ദ്രസര്‍ക്കാര്‍ മാനിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്‌. പ്രേക്ഷകരും പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും നല്‍കിയ പിന്‍തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും വിലക്ക് നീക്കിയതിലെ സന്തോഷം അറിയിക്കുന്നതായും മീഡിയ വണ്‍ വ്യക്തമാക്കി.

‘അഭ്യര്‍ത്ഥനയോ, മാപ്പപേക്ഷയോ നടത്തിയിട്ടില്ല, വിലക്ക് കേന്ദ്രം സ്വയം നീക്കിയത്’; ഇതുവരെയുള്ള പാത തന്നെ പിന്‍തുടരുമെന്നും മീഡിയ വണ്‍ 
മാധ്യമ വിലക്ക് : മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെത്തി മീഡിയ വണ്‍ 

മീഡിയ വണ്‍ പറയുന്നു

ഞങ്ങള്‍ ഇരുട്ടിലായ 14 മണിക്കൂര്‍, ജനങ്ങളും പ്രേക്ഷകരും പ്രസ്ഥാനങ്ങളും ,രാഷ്ട്രീയ നേതാക്കളും സഹ മാധ്യമങ്ങളും നല്‍കിയ പിന്തുണയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി . 48 മണിക്കൂര്‍ വിലക്കാണ് മീഡിയ വണിന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഏര്‍പ്പെടുത്തിയത്. 14 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വിലക്ക് കേന്ദ്രസര്‍ക്കാര്‍ സ്വയം നീക്കുകയും ചെയ്തു.ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കുളള സന്തോഷം അറിയിക്കുന്നു. അഭ്യര്‍ത്ഥന നടത്തുകയോ മാപ്പപേക്ഷിക്കുകയോ ചെയ്തിട്ടില്ല. അതിലാണ് ഏറെ സന്തോഷം. ജനങ്ങളുടെ പ്രതിഷേധവും സമൂഹത്തില്‍ വലിയ തോതില്‍ ഉണ്ടായ പിന്തുണയും ആകാം നേരത്തെ തന്നെ ഈ വിലക്ക് പിന്‍വലിക്കാന്‍ കാരണമായതെന്നാണ് ഞങ്ങള്‍ മനസിലാക്കുന്നത്. ജനകീയ വികാരത്തെ കേന്ദ്രസര്‍ക്കാര്‍ മാനിക്കുന്നു എന്ന് കാണുന്നതില്‍ സന്തോഷമുണ്ട്. ഈ 48 മണിക്കൂര്‍ വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുളള അറിയിപ്പ് നിരോധനത്തിന് ശേഷമാണ് ഔദ്യോഗികമായി ലഭിക്കുന്നത്. ഏഴര മുതല്‍ വിലക്ക് ഏര്‍പ്പെടുത്തി ഞങ്ങളുടെ അപ് ലിങ്കിങ്ങ് സ്റ്റേഷനിലേക്ക് മന്ത്രാലയത്തില്‍ നിന്നുളള അറിയിപ്പ് വിടുകയും അവിടെ നിന്ന് ഞങ്ങള്‍ ഇത് അറിയുമ്പോള്‍ വിലക്ക് നടപ്പാക്കി കഴിയുകയുമായിരുന്നു. അതിന് ശേഷമാണ് ഇതിനെ കുറിച്ചുളള വിശദമായ കത്ത് മീഡിയ വണിന് ലഭിക്കുന്നത്. ഇതുവരെ മീഡിയ വണ്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട് ഏന്ത് പാതയാണോ പിന്തുടര്‍ന്നത് ആ പാത അങ്ങനെ തന്നെ തുടരും.

Related Stories

No stories found.
logo
The Cue
www.thecue.in