കൊവിഡ് 19 : ‘ദര്‍ശനം’ നിര്‍ത്തി അമൃതാനന്ദമയി 

കൊവിഡ് 19 : ‘ദര്‍ശനം’ നിര്‍ത്തി അമൃതാനന്ദമയി 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ദര്‍ശനം നിര്‍ത്തി അമൃതാനന്ദമയി. ഒരറിയിപ്പുണ്ടാകുന്നത് വരെ അമൃതാനന്ദമയിയുടെ കൊല്ലത്തെ വള്ളിക്കാവ് ആശ്രമത്തില്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നാണ് മഠത്തിന്റെ അറിയിപ്പ്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ദിവസം മൂവായിരത്തോളം പേരാണ് വള്ളിക്കാവ് ആശ്രമത്തില്‍ എത്താറുള്ളത്. വിദേശികളും രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ളവരും അമൃതാനന്ദമയിയെ കാണാന്‍ എത്താറുണ്ട്.പകല്‍ സമയത്ത് പ്രവേശിക്കുന്നതിനും രാത്രി താമസിക്കുന്നതിനും വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

കൊവിഡ് 19 : ‘ദര്‍ശനം’ നിര്‍ത്തി അമൃതാനന്ദമയി 
‘മാപ്പ് പറഞ്ഞില്ലെങ്കില്‍ നിങ്ങളിനി ഉത്സവപറമ്പുകളില്‍ പരിപാടി അവതരിപ്പിക്കില്ല’; ഊര്‍മിള ഉണ്ണിക്കെതിരെ ഫേസ്ബുക് പോസ്റ്റ്

ബുധനാഴ്ച വരെ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ വൈറസ് പകരാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ഒത്തുകൂടുന്നതും ശാരീരിക സമ്പര്‍ക്കമുണ്ടാക്കുന്നതും ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ആശ്രമ അധികൃതരെ അറിയിച്ചു. ഭക്തരെ ആലിംഗനം ചെയ്യുന്ന രീതിയാണ് അമൃതാനന്ദമയി പിന്‍തുടരുന്നത്. രാവിലെ 9 മുതല്‍ തുടങ്ങുന്ന ദര്‍ശനം പാതിരാത്രി വരെ നീളാറുണ്ട്. പതിനയ്യായിരം പേര്‍ക്ക് തങ്ങാവുന്ന ഹോളാണ് ഇവിടെയുള്ളത്.വിദേശികള്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഭയപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

The Cue
www.thecue.in