‘മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കില്ല’; അഭ്യൂഹങ്ങള്‍ക്ക് വിരാമം 

‘മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കില്ല’; അഭ്യൂഹങ്ങള്‍ക്ക് വിരാമം 

പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. വനിതാ ദിനമായ മാര്‍ച്ച് 8ന് തന്റെ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നത് വനിതകളായിരിക്കുമെന്നാണ് മോദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് ലക്ഷക്കണക്കിന് വനിതകള്‍ക്ക് പ്രചോദനമാകുമെന്നും മോദി ട്വീറ്റില്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കില്ല’; അഭ്യൂഹങ്ങള്‍ക്ക് വിരാമം 
ട്വീറ്റിന് പിന്നാലെ മോദിയോട് ‘നോ സര്‍’ പറഞ്ഞ് സോഷ്യല്‍ മീഡിയ; ടോപ് ട്രെന്‍ഡിങ് 

'സ്വന്തം ജീവിതത്തിലൂടെ അനേകമാളുകല്‍ക്ക് പ്രചോദനമായ വനിതകള്‍ക്ക് ഞാന്‍ എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈമാറും. ഇത് ലക്ഷക്കണക്കിന് പേര്‍ക്ക് പ്രചോദനമാകാന്‍ സഹായിക്കും. നിങ്ങള്‍ അത്തരമൊരു സ്ത്രീയാണോ, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അത്തരമൊരു സ്ത്രീയെ അറിയുമോ, എങ്കില്‍ #SheInspiresUs എന്ന ഹാഷ്ടാഗില്‍ വിവരം ഷെയര്‍ ചെയ്യു.'- ട്വീറ്റില്‍ മോദി പറയുന്നു.

തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതാ ദിനത്തില്‍ കൈകാര്യം ചെയ്യാമെന്നും മോദി പറയുന്നുണ്. തിങ്കളാഴ്ച്ച രാത്രിയോടെയായിരുന്നു താന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്ന തരത്തില്‍ മോദിയുടെ ട്വീറ്റ് പുറത്തുവന്നത്. ഇതിന് പിന്നിലെ നിരവധി അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. മോദിയോട് തീരുമാനം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച നോ സര്‍ ക്യാപെയ്ന്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in