‘നമ്മളൊന്നാണ്’, വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ഡല്‍ഹിയില്‍ ഹിന്ദു-മുസ്ലീം ഐക്യ റാലി 

‘നമ്മളൊന്നാണ്’, വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ഡല്‍ഹിയില്‍ ഹിന്ദു-മുസ്ലീം ഐക്യ റാലി 

ഡല്‍ഹിയില്‍ അക്രമസംഭവങ്ങള്‍ തുടരുന്നതിനിടെ ഹിന്ദു-മുസ്ലീം ഐക്യ റാലിയുമായി ജനങ്ങള്‍. മതം പറഞ്ഞ് മനുഷ്യരെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയാണ് തങ്ങളുടെ റാലിയെന്ന് യമുന വിഹാര്‍ സ്വദേശികള്‍ പറയുന്നു. 'ഹം സബ് ഏക് ഹേ', 'ഹിന്ദു മുസ്ലിം ഏക് ഹേ' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു റാലി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വര്‍ഷങ്ങളായി ഹിന്ദുവും മുസ്ലീമും ഒരുമിച്ച് സമാധാനത്തോടെ ജീവിക്കുന്ന സ്ഥലമാണ് ഇത്. ഇത്തരം സംഭവങ്ങള്‍ ഇവിടെ പുതിയതാണ്. അതുകൊണ്ടാണ് സാമുദായിക ശക്തികളെ ചെറുക്കാന്‍ തങ്ങള്‍ ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് പ്രദേശവാസിയായ മുഹമ്മദ് സജിദ് പറയുന്നു. പ്രദേശത്ത് വിഭാഗീയത സൃഷ്ടിക്കാനെത്തിയവരെ പ്രദേശവാസികള്‍ അടുപ്പിച്ചില്ലെന്നും, തങ്ങളുടെ പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയാണെന്നും യമുന വിഹാര്‍ സ്വദേശിയായ രാഹുല്‍ പിടിഐയോട് പറഞ്ഞു.

‘നമ്മളൊന്നാണ്’, വിദ്വേഷം പടര്‍ത്തുന്നവര്‍ക്കെതിരെ ഡല്‍ഹിയില്‍ ഹിന്ദു-മുസ്ലീം ഐക്യ റാലി 
‘ഗോലി മാരോ’, അക്രമം തുടരുന്നതിനിടെ കൊലവിളിയുമായി ഡല്‍ഹിയില്‍ ബിജെപി എംഎല്‍എയുടെ റാലി 

മറ്റ് പ്രദേശങ്ങളിലും ഹിന്ദു-മുസ്ലീം ഐക്യ റാലി നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നൂറുകണക്കിനാളുകള്‍ റാലിയില്‍ പങ്കെടുത്തുവെന്നാണ് വിവരം. റാലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in