കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: നേരിട്ട് ഹാജരാകാതെ ശ്രീറാം വെങ്കിട്ടരാമനും വഫയും; കുറ്റപത്രം കൈമാറി

കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: നേരിട്ട് ഹാജരാകാതെ ശ്രീറാം വെങ്കിട്ടരാമനും വഫയും; കുറ്റപത്രം കൈമാറി

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസിനും കുറ്റപത്രം കൈമാറി. പ്രതികളോട് നേരിട്ട് ഹാജരാകാന്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഇരുവരും എത്തിയില്ല. അഭിഭാഷകരാണ് കുറ്റപത്രം ഏറ്റുവാങ്ങിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: നേരിട്ട് ഹാജരാകാതെ ശ്രീറാം വെങ്കിട്ടരാമനും വഫയും; കുറ്റപത്രം കൈമാറി
‘വലിയ വില കൊടുക്കേണ്ടി വരും’; പുകയില ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 21 ആക്കിയേക്കും, പിഴത്തുകയും കൂട്ടും 

കേസ് ഏപ്രില്‍ 16ന് പരിഗണിക്കും. ശ്രീറാം വെങ്കിട്ടരാമനാണ് കേസിലെ ഒന്നാം പ്രതി. കാറിന്റെ ഉടമയും അപകട സമയത്ത് കൂടെ സഞ്ചരിക്കുകയും ചെയ്ത വഫ ഫിറോസ് രണ്ടാം പ്രതിയാണ്. മനഃപൂര്‍വ്വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പിലെ വിവിധ വകുപ്പുകളും ഇരുവര്‍ക്കുമെതിരെയുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്ത് മൂന്നിന് പുലര്‍ച്ചെയാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ടത്. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനം ഓടിച്ചതാണ് അപകട കാരണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in