കോയമ്പത്തൂര്‍ അപകടം: കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്  

കോയമ്പത്തൂര്‍ അപകടം: കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്  

കോയമ്പത്തൂര്‍ അവിനാശിയില്‍ 19 പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഹേമരാജാണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെ തിരുപ്പൂര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

കോയമ്പത്തൂര്‍ അപകടം: കണ്ടെയ്‌നര്‍ ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്  
കോയമ്പത്തൂരിനടുത്ത് കെഎസ്ആര്‍ടിസി വോള്‍വോയും ലോറിയും കൂട്ടിയിടിച്ച് 20 മരണം 

ലോറിയുടെ ടയറുകള്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന വാദം തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മോട്ടോര്‍ വാഹനവകുപ്പുകള്‍ തള്ളിയിരുന്നു. വ്യാഴാഴ്ച തന്നെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംഭവം നടന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഡ്രൈവിങ്ങിനിടെ ശ്രദ്ധ നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്ന് ഹേമരാജ് മൊഴി നല്‍കിയിട്ടുണ്ട്. ഡിവൈഡറില്‍ ഇടിച്ച് കയറിയ ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും മൊഴിയിലുണ്ട്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ് കമ്പനിയുടേതാണ് ലോറി. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് നിറച്ച ടൈല്‍ ആണ് ലോറിയിലുണ്ടായിരുന്നത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ച് വന്‍ദുരന്തമുണ്ടായത്. 18 മലയാളികളടക്കം 19 പേര്‍ അപകടത്തില്‍ മരിച്ചു. ബസിന്റെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി ആര്‍ ബൈജുവും, ഗിരീഷും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in