'തോക്കും വെടിക്കോപ്പും നഷ്ടപ്പെട്ടിട്ടില്ല';സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി

'തോക്കും വെടിക്കോപ്പും നഷ്ടപ്പെട്ടിട്ടില്ല';സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി

പൊലീസില്‍ നിന്ന് വെടിയുണ്ടകളും തോക്കും കാണാതായിട്ടില്ലെന്ന് ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സിഎജിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത തള്ളി. ക്രമക്കേടില്ലെന്നുള്ള റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. 1994 മുതല്‍ കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ വീഴ്ചയുണ്ടായതായും റിപ്പോര്‍ട്ടിലുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'തോക്കും വെടിക്കോപ്പും നഷ്ടപ്പെട്ടിട്ടില്ല';സിഎജി റിപ്പോര്‍ട്ട് തള്ളി ആഭ്യന്തരസെക്രട്ടറി
വെടിയുണ്ട കാണാതായ സംഭവം: അന്വേഷണത്തിന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം

2017 ല്‍ കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തോക്കുകളുടെയും വെടിക്കോപ്പുകളുടെയും കണക്കെടുപ്പ് തുടരുകയാണ്. 25 തോക്കുകള്‍ കാണാനില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവ എസ്എപി ക്യാമ്പിലെ തോക്കുകള്‍ തിരുവനന്തപുരം എആര്‍ ക്യാമ്പിലേക്ക് നല്‍കിയിട്ടുണ്ടെന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന്റെ രസീറ്റ് കിട്ടിയിട്ടുണ്ട്. സ്റ്റോക്ക് രജിസ്റ്റര്‍ ചെയ്തതിലാണ് പിഴവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെ മുഴുവന്‍ കണക്കും ശേഖരിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവ കാണാതായതിന്റെ പേരില്‍ സുരക്ഷയ്ക്ക് ഭീഷണിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ക്രൈംബ്രാഞ്ച് അന്വേഷണവും നടക്കുന്നുണ്ട്. ഐജി ശ്രീജിത്തിനാണ് അന്വേഷണചുമതല.

Related Stories

No stories found.
logo
The Cue
www.thecue.in