മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് : നടപടി വിവാദത്തില്‍ 

മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് : നടപടി വിവാദത്തില്‍ 

കേരള പൊലീസ് അക്കാദമിയുടെ ഭക്ഷണമെനുവില്‍ നിന്ന് ബീഫ് പുറത്ത്. പുതുതായി പരിശീലനം നടത്തുന്നവര്‍ക്കായുള്ള ഭക്ഷണ മെനുവില്‍ നിന്നാണ് ബീഫ് ഒഴിവാക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള പൊലീസ് അക്കാദമി എഡിജിപിയുടെ ഉത്തരവ് വിവാദത്തില്‍. സംസ്ഥാനത്തെ വിവിധ ബറ്റാലിയനുകളിലായി 2800 പേര്‍ കഴിഞ്ഞ ദിവസം പരിശീലനം ആരംഭിച്ചിട്ടുണ്ട്. ഇവര്‍ക്കുള്ള ഭക്ഷണപ്പട്ടികയില്‍ നിന്നാണ് ബീഫ് മാറ്റിയത്.

മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് : നടപടി വിവാദത്തില്‍ 
'സെക്രട്ടറിയേറ്റിന് മുന്നിലെ ഷഹീന്‍ബാഗും വാളയാര്‍ സമരപ്പന്തലും പൊളിക്കണം'; സമരസമിതിക്ക് പൊലീസിന്റെ നോട്ടീസ്

മീന്‍, മുട്ട, കോഴി, തുടങ്ങിയവ പുതിയ പട്ടികയിലുണ്ട്. എന്നാല്‍ മുന്‍ വര്‍ഷങ്ങളില്‍ മെസ്സില്‍ നിന്ന് ബീഫ് ലഭ്യമാക്കാറുണ്ടായിരുന്നു. വിഷയത്തില്‍ പൊലീസുകാര്‍ സംഘടനകളെ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബീഫിന് നിരോധനമില്ലെന്നാണ് ട്രെയിനിംഗ് എഡിജിപി ബി സന്ധ്യയുടെ വിശദീകരണം. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മെനുവാണിതെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കി കേരള പൊലീസ് : നടപടി വിവാദത്തില്‍ 
'മാവോയിസ്റ്റ് വേട്ടയും യുഎപിഎയും ശ്രദ്ധിച്ച് ചെയ്യണം'; സര്‍ക്കാരിനോട് അടൂര്‍ ഗോപാലകൃഷ്ണന്‍

എല്ലാ ബറ്റാലിയനുകളിലെയും ക്യാന്റീനുകളില്‍ കഴിഞ്ഞ ദിവസമടക്കം ബീഫ് ലഭ്യമാക്കിയിട്ടുണ്ടെന്നും ബി സന്ധ്യ പറയുന്നു. സുരേഷ് രാജ് പുരോഹിത് തൃശൂര്‍ പൊലീസ് അക്കാദമി ഐജിയായിരിക്കെ ബീഫ് നിരോധിച്ചത് വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടാണ് നിരോധനം പിന്‍വലിച്ചത്. പുതിയ പരിഷ്‌കാരത്തില്‍, ഭക്ഷണത്തിനായി ട്രെയിനികള്‍ നല്‍കേണ്ട തുക വര്‍ധിപ്പിച്ചിട്ടുമുണ്ട്. 2000 രൂപയില്‍ നിന്ന് ആറായിരം രൂപയായാണ് ഒറ്റയടിക്ക് കൂട്ടിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in