ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ 7 മണിക്കൂര്‍ തടഞ്ഞുവെച്ച്‌ ഭീഷണിപ്പെടുത്തി  ; 2 ജീവനക്കാര്‍ അറസ്റ്റില്‍ 

ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ 7 മണിക്കൂര്‍ തടഞ്ഞുവെച്ച്‌ ഭീഷണിപ്പെടുത്തി ; 2 ജീവനക്കാര്‍ അറസ്റ്റില്‍ 

Published on

ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ സൂപ്പര്‍മാര്‍ക്കറ്റില്‍ 7 മണിക്കൂര്‍ തടഞ്ഞുവെച്ചു. കോഴിക്കോട് നാദാപുരത്തെ റൂബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലായിരുന്നു സംഭവം. വീട്ടമ്മയുടെ പരാതിയില്‍ ജീവനക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമദ്, കുഞ്ഞബ്ദുള്ള എന്നിവരാണ് പിടിയിലായത്. ബുധനാഴ്ചയായിരുന്നു സംഭവം. രാവിലെ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു വീട്ടമ്മ. എന്നാല്‍ ബില്ലില്‍ ഇല്ലാത്ത മുളകുപൊടി പാക്കറ്റ് എടുത്തെന്ന് ആരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റ് ജീവക്കാര്‍ തടഞ്ഞുവെച്ചു.

ഒരു പാക്കറ്റ് മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് വീട്ടമ്മയെ 7 മണിക്കൂര്‍ തടഞ്ഞുവെച്ച്‌ ഭീഷണിപ്പെടുത്തി  ; 2 ജീവനക്കാര്‍ അറസ്റ്റില്‍ 
കഫീല്‍ഖാനെ വീണ്ടും വേട്ടയാടി യോഗി സര്‍ക്കാര്‍; എന്‍എസ്എ ചുമത്തി യുപി പൊലീസ്, ലഭിച്ച ജാമ്യത്തില്‍ പുറത്തിറങ്ങാതിരിക്കാന്‍ കുരുക്കിട്ടു 

സൂപ്പര്‍മാര്‍ക്കറ്റിലെ പുറകിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി. തന്നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും അശ്ലീലവും അസഭ്യവര്‍ഷവും നടത്തിയെന്നും പരാതിയിലുണ്ട്. ബില്ലില്‍ ഇല്ലാത്ത സാധനങ്ങള്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് മോഷ്ടിച്ചെന്ന് ഭീഷണിയിലൂടെ എഴുതി വാങ്ങിയെന്നും ഇവര്‍ വ്യക്തമാക്കുന്നു. തന്റെ ഫോട്ടോയെടുത്തതായും ഒച്ചവെച്ച് ബഹളമുണ്ടാക്കിയാല്‍ കള്ളിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും ജീവനക്കാര്‍ ഭീഷണിമുഴക്കിയതായും ഇവര്‍ വിശദീകരിച്ചു. രാവിലെ എത്തിയ ഇവരെ ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് മോചിപ്പിച്ചതെന്നും പരാതിയിലുണ്ട്.

logo
The Cue
www.thecue.in