'ദില്ലിയില്‍ താമരയെ തൂത്തെറിയും';ബിജെപിക്ക് വന്‍പരാജയം പ്രവചിച്ച് ടൈംസ് നൗ സര്‍വേ

'ദില്ലിയില്‍ താമരയെ തൂത്തെറിയും';ബിജെപിക്ക് വന്‍പരാജയം പ്രവചിച്ച് ടൈംസ് നൗ സര്‍വേ

ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍പരാജയം പ്രവചിച്ച് ടൈംസ് നൗ ഐപിഎസ്ഒഎസ് സര്‍വേ. 70 നിയമസഭ സീറ്റില്‍ 54 മുതല്‍ 60 സീറ്റുകള്‍ വരെ ആം ആദ്മി പാര്‍ട്ടി നേടുമെന്നാണ് സര്‍വേ പറയുന്നത്. ബിജെപിക്ക് 10 മുതല്‍ 14 സീറ്റുകളിലാണ് വിജയസാധ്യത.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ദില്ലിയില്‍ താമരയെ തൂത്തെറിയും';ബിജെപിക്ക് വന്‍പരാജയം പ്രവചിച്ച് ടൈംസ് നൗ സര്‍വേ
എന്‍ആര്‍സി:'ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ല'; രാജ്യത്ത് നടപ്പിലാക്കുന്നതില്‍ തീരുമാനമായില്ലെന്ന് ആഭ്യന്തരമന്ത്രാലയം

പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ മാത്രമാണ് കോണ്‍ഗ്രസിന് സര്‍വേയില്‍ സാധ്യത കല്‍പ്പിക്കുന്നത്. മിക്ക മണ്ഡലങ്ങളില്‍ ആം ആദ്മിയും ബിജെപിയും തമ്മിലാണ് ഏറ്റമുട്ടല്‍. ആംആദ്മിക്ക് 52 ശതമാനം വോട്ടും ബിജെപിക്ക് 34 ശതമാനവും കോണ്‍ഗ്രസിന് 4 ശതമാനവുമാണ് സര്‍വേ പ്രവചിക്കുന്നത്.

ദില്ലി പിടിക്കാനിറങ്ങിയ ബിജെപി മുഖ്യശത്രുവായി കാണുന്നത് ആം ആദ്മി പാര്‍ട്ടിയെയാണ്. ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ അരവിന്ദ് കെജ്‌റിവാളിനെയും ആം ആദ്മിയെയും കടന്നാക്രമിച്ചാണ് ബിജെപിയുടെ പ്രചാരണം. ഇതിനിടെയാണ് ടൈംസ് നൗവിന്റെ പ്രവചനം. ഈ മാസം എട്ടിനാണ് ദില്ലി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. 11നാണ് ഫലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി മൂന്ന് സീറ്റിലൊതുങ്ങിയിരുന്നു. 67 സീറ്റുകളുമായാണ് അരവിന്ദ് കെജ്രിവാള്‍ അധികാരത്തിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in