കേരളത്തില്‍ വീണ്ടും കൊറോണ; ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി വൈറസ്ബാധയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം   

കേരളത്തില്‍ വീണ്ടും കൊറോണ; ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി വൈറസ്ബാധയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം  

കേരളത്തില്‍ മറ്റൊരാള്‍ക്ക് കൂടി കൊറോണ വൈറസ് ബാധയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗലക്ഷണങ്ങളോടെ ആലപ്പുഴയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗിയുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ ചൈന സന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം രണ്ടാമത്ത കൊറോണ കേസ് നിഗമനം മാത്രമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാഫലം വരേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ വീണ്ടും കൊറോണ; ചൈനയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി വൈറസ്ബാധയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം   
ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിക്ക് കൊറോണ ബാധ 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്കായിരുന്നു കേരളത്തില്‍ ആദ്യം രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്. വുഹാനില്‍ നിന്ന് തിരിച്ചെത്തിയ പെണ്‍കുട്ടി രോഗലക്ഷണങ്ങളോടെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലായിരുന്നു. നിലവില്‍ പെണ്‍കുട്ടി ഭക്ഷണം കഴിക്കുകയും എഴുന്നേറ്റ് നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. തൊണ്ട വേദനയ്ക്കും ചുമയ്ക്കും കുറവുണ്ട്. പെണ്‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കിട്ടിയ ശേഷമായിരിക്കും തുടര്‍ ചികിത്സാ നടപടികള്‍ സ്വീകരിക്കുക.

Related Stories

No stories found.
logo
The Cue
www.thecue.in