‘ഞാന്‍ തരാം സ്വാതന്ത്ര്യമെന്ന് അലറിയാണ് വെടിയുതിര്‍ത്തത്’; തോക്കുധാരിയെ തടയാതെ പൊലീസ് കാഴ്ചക്കാരായെന്ന് വിദ്യാര്‍ത്ഥികള്‍ 

‘ഞാന്‍ തരാം സ്വാതന്ത്ര്യമെന്ന് അലറിയാണ് വെടിയുതിര്‍ത്തത്’; തോക്കുധാരിയെ തടയാതെ പൊലീസ് കാഴ്ചക്കാരായെന്ന് വിദ്യാര്‍ത്ഥികള്‍ 

രാംഭക്ത് ഗോപാല്‍ എന്ന അക്രമി തോക്കുമായി പാഞ്ഞടുത്തപ്പോള്‍ പൊലീസ് കാഴ്ചക്കാരായെന്ന് ജാമിയയിലെ വിദ്യാര്‍ത്ഥികള്‍. പലരും രാംഭക്തിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാളെ തടയാന്‍ പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഒരു ശ്രമവും ഉണ്ടായില്ലെന്ന് ജാമിയ മിലിയ സര്‍വകലാശാലാ വിദ്യാര്‍ത്ഥി ആംന സാക്ഷ്യപ്പെടുത്തുന്നു. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് കലാപകാരി വെടിയുതിര്‍ത്തത്. സഹായത്തിനായി ഞങ്ങള്‍ അലറി, പോലീസ് നിരസിക്കുകയും കാഴ്ചക്കാരായി നില്‍ക്കുകയും ചെയ്‌തെന്നും ആംന വ്യക്തമാക്കുന്നു.

‘ഞാന്‍ തരാം സ്വാതന്ത്ര്യമെന്ന് അലറിയാണ് വെടിയുതിര്‍ത്തത്’; തോക്കുധാരിയെ തടയാതെ പൊലീസ് കാഴ്ചക്കാരായെന്ന് വിദ്യാര്‍ത്ഥികള്‍ 
‘അന്ത്യയാത്രയില്‍ കാവി പുതപ്പിച്ച് ജയ്ശ്രീറാം മുഴക്കുക’; ജാമിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെക്കും മുമ്പ് രാംഭക്ത്

ആംനയുടെ വാക്കുകള്‍ ഇങ്ങനെ, സംഭവസമയത്ത് ഞാനും ഒന്നാം വര്‍ഷ മാസ് കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയായ ഷദാബും ഒരുമിച്ചാണുണ്ടായിരുന്നത്. ഞങ്ങള്‍ ജാമിയയില്‍ നിന്ന് രാജ്ഘട്ടിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.സമാധാനപരമായ പതിഷേധമായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ ഹോളി ഫാമിലി ഫോസ്പിറ്റലിന് മുന്നിലൂടെ കറുത്ത ജാക്കറ്റുമിട്ട് അയാള്‍ നടക്കുന്നത് ഞങ്ങള്‍ കണ്ടു. ചുറ്റും പോലീസുകാരും ഉണ്ടായിരുന്നു.

‘ഞാന്‍ തരാം സ്വാതന്ത്ര്യമെന്ന് അലറിയാണ് വെടിയുതിര്‍ത്തത്’; തോക്കുധാരിയെ തടയാതെ പൊലീസ് കാഴ്ചക്കാരായെന്ന് വിദ്യാര്‍ത്ഥികള്‍ 
മോദിയും അമിത് ഷായും ഗാന്ധിയെക്കുറിച്ച് ആവര്‍ത്തിക്കുന്ന നുണകള്‍, മുസ്ലിങ്ങളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ പറഞ്ഞിരുന്നത് 

മാര്‍ച്ച് തുടങ്ങുന്നതിനിടെ അയാള്‍ റിവോള്‍വറുമായി പാഞ്ഞടുത്തു. അലറി വിളിച്ചാണ് അയാള്‍ വന്നത്. ആര്‍ക്കും അയാളെ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അയാളെ ശാന്തനാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഷദാബിന് വെടി കൊണ്ട ശേഷമാണ് രാംഭക്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഞാന്‍ തരാം സ്വാതന്ത്ര്യം, ഇതാ നിങ്ങളുടെ സ്വാതന്ത്ര്യം, എന്ന് പറഞ്ഞു കൊണ്ടായിരുന്നു രാംഭക്ത് വെടിവെച്ചതെന്നും വിദ്യാര്‍ത്ഥികള്‍ വിശദീകരിക്കുന്നു.ഷദാബ് ഫാറൂഖിന്റെ ഇടതുകൈയ്യിലാണ് വെടിയേറ്റത്. വിദ്യാര്‍ത്ഥിയെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Stories

No stories found.
logo
The Cue
www.thecue.in