നാഗ്പൂരില്‍ 19കാരിയെ ബലാല്‍സംഗം ചെയ്തു, ഇരുമ്പുദണ്ഡ് കയറ്റി

നാഗ്പൂരില്‍ 19കാരിയെ ബലാല്‍സംഗം ചെയ്തു, ഇരുമ്പുദണ്ഡ് കയറ്റി
Representational

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 19കാരി ക്രൂരബലാല്‍സംഗത്തിന് ഇരയായി. ക്രൂരമായ ലൈംഗിക അതിക്രത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയെന്നും പൊലീസ്. ജനുവരി 21നാണ് സംഭവം. 52കാരനായ യോഗിലാല്‍ രഹ്ഖണ്ഡേലേ എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തുണിമില്ലില്‍ സൂപ്പര്‍വൈസറാണ് യോഗിലാല്‍.

സഹോദരനും പ്രതിക്കും മറ്റൊരു സ്ത്രീക്കും ഒപ്പം വാടകവീട്ടില്‍ കഴിയുകയായിരുന്ന യുവതിയാണ് അതിക്രൂരമായ ആക്രമണത്തിന് ഇരയായത്. ജനുവരി 21ന് യുവതിയുടെ സഹോദരനും ഇവിടെ താമസിച്ചിരുന്ന സ്ത്രീയും ഗ്രാമത്തിലേക്ക് പോയ സമയത്താണ് ലൈംഗിക അതിക്രമം നടന്നതെന്ന് പൊലീസുദ്യോഗസ്ഥനായ സുനില്‍ ചവാന്‍ പറഞ്ഞു. മുറിയില്‍ ഒറ്റയ്ക്കായ യുവതിയെ യോഗിലാല്‍ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ക്രൂരമായ ആക്രമണത്തിനിടെ അബോധാവസ്ഥയിലായപ്പോഴും പ്രതി ലൈംഗികാതിക്രമം തുടര്‍ന്നുവെന്നും പൊലീസ് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞാണ് യുവതിയും സഹോദരനും പൊലീസിനെ അറിയിച്ചത്. ലൈംഗിക ആക്രമണത്തിന് ഇരയായ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Representational
മുസ്ലിങ്ങള്‍ ഇന്ത്യ പിടിച്ചെടുക്കുമെന്നത് അനാവശ്യഭയമെന്ന് അഭിജിത് ബാനര്‍ജി
AD
No stories found.
The Cue
www.thecue.in