ദിലീപിന്റെ വിചാരണയ്ക്ക് സ്റ്റേ ഇല്ല, മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി 

ദിലീപിന്റെ വിചാരണയ്ക്ക് സ്റ്റേ ഇല്ല, മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി 

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധനാ ഫലം വരുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്ന ദിലീപിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബില്‍ പരിശോധിച്ച് റിപ്പോര്‍ട്ട് വരുന്നത് വരെ ക്രോസ് വിസ്താരം പാടില്ലെന്നും, മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി വ്യക്തമാക്കി.

 ദിലീപിന്റെ വിചാരണയ്ക്ക് സ്റ്റേ ഇല്ല, മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി 
‘സംസ്ഥാനത്തിന്റെ അധിപന്‍ ഗവര്‍ണര്‍ തന്നെ’, മുഖ്യമന്ത്രിയെ തള്ളി ആരിഫ് മുഹമ്മദ് ഖാന്‍ 

ഫൊറന്‍സിക് പരിശോധന ഫലം വരുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ദിലീപ് വിചാരണ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. മറ്റ് പ്രതികളുടെ വിചാരണ തുടരാമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് ലാബിലേക്ക് കഴിഞ്ഞ ദിവസമാണ് പരിശോധനയ്ക്ക് അയച്ചത്. ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. കേസിലെ ഒന്‍പതാം പ്രതിയാണ് ദീലീപ്.

Related Stories

No stories found.
logo
The Cue
www.thecue.in