തകര്‍ന്നടിഞ്ഞ് ഗോള്‍ഡന്‍ കായലോരവും; അഞ്ച് സെക്കന്‍ഡില്‍ നിലംപൊത്തി 17 നിലകള്‍  

തകര്‍ന്നടിഞ്ഞ് ഗോള്‍ഡന്‍ കായലോരവും; അഞ്ച് സെക്കന്‍ഡില്‍ നിലംപൊത്തി 17 നിലകള്‍  

തീരദേശപരിപാലനനിയമം ലംഘിച്ചതിന് സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ടതില്‍ അവസാനത്തെ ഫ്‌ളാറ്റ് സമുച്ചയമായ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ത്തു. 17 നിലകളിലായി 40 അപാര്‍ട്‌മെന്റുകളുണ്ടായിരുന്ന ഗോള്‍ഡന്‍ കായലോരവും സ്‌ഫോടനത്തില്‍ തകര്‍ന്നടിഞ്ഞു. നേരത്തേ നിശ്ചയിച്ചതില്‍ നിന്ന് വിഭിന്നമായി പൊളിക്കലിന് മുന്നോടിയായി 1.56 ഓടെയാണ്‌ ആദ്യ സൈറണ്‍ മുഴക്കിയത്. ഒന്നരയ്ക്ക് ആദ്യ സൈറണ്‍ നല്‍കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തേണ്ടതിനാലാണ് 26 മിനിട്ട് കാലതാമസമുണ്ടായത്. 2.21 നായിരുന്നു രണ്ടാമത്തെ സൈറണ്‍. 2.27 നായിരുന്നു സ്‌ഫോടനം.

തകര്‍ന്നടിഞ്ഞ് ഗോള്‍ഡന്‍ കായലോരവും; അഞ്ച് സെക്കന്‍ഡില്‍ നിലംപൊത്തി 17 നിലകള്‍  
‘ഇപ്പോഴും ഞങ്ങളുടേതാണ് ആ ഭൂമി’, സ്ഥലം ഏറ്റെടുത്ത് താല്‍കാലിക കെട്ടിടം പണിയുമെന്ന് ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റ് ഉടമകള്‍

ഒന്നരയോടെ 200 മീറ്റര്‍ പരിധിയിലെ എല്ലാ റോഡുകളും അടച്ചിരുന്നു. വൈറ്റില കുണ്ടന്നൂര്‍ ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ച ശേഷമായിരുന്നു സ്‌ഫോടനം. തൈക്കൂടം പാലത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്തുള്ള അംഗനവാടിക്കോ, പുതിയ ഫ്‌ളാറ്റ് സമുച്ചയത്തിനോ കേടുപാടുകള്‍ സംഭവിക്കാതെ സുരക്ഷിതമായാണ് സ്‌ഫോടനം സാധ്യമാക്കിയത്.എഡിഫൈസ് എഞ്ചിനീയറിംഗിനായിരുന്നു പൊളിക്കല്‍ ചുമതല. 960 ദ്വാരങ്ങളിലായി 14.8 കിലോ സ്‌ഫോടകവസ്തുവാണ് കെട്ടിടത്തില്‍ നിറച്ചിരുന്നത്. പൊളിച്ചവയില്‍ ഏറ്റവും ചെറിയ കെട്ടിടമാണ് ഗോള്‍ഡന്‍ കായലോരം. ഞായറാഴ്ച പതിനൊന്ന് മണിയോടെ ജെയ്ന്‍ കോറല്‍കോവ് ഫ്‌ളാറ്റ് സമുച്ചയം പൊളിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in