ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി ; 10.30 ന് ആദ്യ സൈറണ്‍, 10.59 ന് അവസാനത്തേത്, തൊട്ടുപിന്നാലെ സ്‌ഫോടനം 

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി ; 10.30 ന് ആദ്യ സൈറണ്‍, 10.59 ന് അവസാനത്തേത്, തൊട്ടുപിന്നാലെ സ്‌ഫോടനം 

മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട നാലെണ്ണത്തില്‍ രണ്ട് ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. ഹോളിഫെയ്ത്ത് എച്ച്ടുഒ, ആല്‍ഫ സെറീന്‍ എന്നിവയാണ് പകല്‍ പതിനൊന്ന് മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കുന്നത്. ഈ രണ്ട് ഫ്‌ളാറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു. അധികൃതര്‍ അവസാനവട്ട പരിശോധനകള്‍ നടത്തിവരികയാണ്. വൈകീട്ട് 5 വരെ ഫ്‌ളാറ്റ് പരിസരത്ത് 200 മീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോളിഫെയ്ത്ത് എച്ച്ടുഒ ആണ് ആദ്യം നിലംപരിശാവുക. മില്ലി സെക്കന്‍ഡ് വ്യത്യാസത്തിലാകും സ്‌ഫോടനങ്ങള്‍. അഞ്ചുമിനിട്ട് വ്യത്യാസത്തില്‍ കായലിന്റെ എതിര്‍ഭാഗത്തുള്ള ആല്‍ഫ സെറീനും നിലംപൊത്തും. തകര്‍ക്കുമ്പോഴത്തെ പൊടിപടലങ്ങള്‍ വെള്ളം ചീറ്റി നിയന്ത്രിക്കും. 10.30 ന് ആദ്യ സൈറണ്‍ , 10.55 ന് രണ്ടാം സൈറണ്‍ . 10.59 ന് മൂന്നാം സൈറണ്‍, തൊട്ടുപിന്നാലെ സ്‌ഫോടനം എന്ന രീതിയിലാണ് ക്രമീകരണം . 200 മീറ്റര്‍ ചുറ്റളവിലെ റോഡുകളില്‍ 10.30 മുതല്‍ ഗതാഗത നിരോധനമാണ്. തേവര കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗതം തടസപ്പെടുത്തും.

ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി ; 10.30 ന് ആദ്യ സൈറണ്‍, 10.59 ന് അവസാനത്തേത്, തൊട്ടുപിന്നാലെ സ്‌ഫോടനം 
മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റിന് കീഴില്‍ ഇടിഞ്ഞു വീഴാറായ വീടുണ്ട്, അതില്‍ രണ്ട് ജീവിതങ്ങളും 

എച്ച്ടുഒ ഹോളിഫെയ്ത്ത്

19 നിലകളിലായി 91 അപാര്‍ട്‌മെന്റുകളാണ് സമുച്ചയത്തിലുള്ളത്. 212.4 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ 1471 ദ്വാരങ്ങളില്‍ നിറച്ചിരിക്കുന്നു. 8 നിലകളിലാണ് സ്‌ഫോടനം. 5.9 മുതല്‍ 9 സെക്കന്റിനുള്ളില്‍ കെട്ടിടം നിലംപൊത്തും. 21,450 ടണ്‍ അവശിഷ്ടമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

ആല്‍ഫ സെറീന്‍

16 നിലകളിലായി 80 അപാര്‍ട്‌മെന്റുകള്‍. 3598 ദ്വാരങ്ങളിലായി 343 കിലോഗ്രാം സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചിച്ചു. 8 നിലകളിലായാണ് സ്‌ഫോടനം. 10 സെക്കന്റിനുള്ളില്‍ കെട്ടിടം നിലംപരിശാകും . 21,400 ടണ്‍ അവശിഷ്ടങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

AD
No stories found.
The Cue
www.thecue.in