‘ദീപിക ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമെന്ന വാദവുമായി സ്മൃതി ഇറാനി’,’രാഷ്ട്രീയ ചായ്‌വ് എന്തെന്നറിയണം’ 

‘ദീപിക ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമെന്ന വാദവുമായി സ്മൃതി ഇറാനി’,’രാഷ്ട്രീയ ചായ്‌വ് എന്തെന്നറിയണം’ 

രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് നടി ദീപിക പദുകോണ്‍ നില്‍ക്കുന്നതെന്ന വാദവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇക്കാര്യം വാര്‍ത്തകള്‍ ശ്രദ്ധിക്കുന്ന ആര്‍ക്കും മനസിലാകുമെന്നും സ്മൃതി ഇറാനി പറഞ്ഞു. ചെന്നൈയില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘ദീപിക ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമെന്ന വാദവുമായി സ്മൃതി ഇറാനി’,’രാഷ്ട്രീയ ചായ്‌വ് എന്തെന്നറിയണം’ 
‘എതിരഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഉപകരണമല്ല സെക്ഷന്‍ 144’; കശ്മീരിലെ നിയന്ത്രണങ്ങള്‍ പുഃനപരിശോധിക്കണമെന്ന് സുപ്രീം കോടതി

ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമാണ് ദീപിക നില്‍ക്കുന്നതെന്നത് ഞങ്ങളില്‍ ആശ്ചര്യമൊന്നുമുണ്ടാക്കിയില്ല, ഏത് രാഷ്ട്രീയപാര്‍ട്ടിയോടാണ് ദീപികയ്ക്ക് ചായ്‌വെന്ന് എനിക്കറിയണം. വാര്‍ത്തകള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഇതിന് പിന്നിലെ കാരണം മനസിലാകും. കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആഭിമുഖ്യമുള്ളയാളാണ് താനെന്ന് 2011ല്‍ തന്നെ ദീപിക വ്യക്തമാക്കിയിരുന്നതാണ്. ആര്‍ക്കെങ്കിലും ഇപ്പോഴത്തെ സംഭവത്തില്‍ അത്ഭുതം തോന്നിയിട്ടുണ്ടെങ്കില്‍ അത് വിവരങ്ങള്‍ അറിയാത്തത് കൊണ്ടാണെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകള്‍.

‘ദീപിക ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമെന്ന വാദവുമായി സ്മൃതി ഇറാനി’,’രാഷ്ട്രീയ ചായ്‌വ് എന്തെന്നറിയണം’ 
ക്യു ആര്‍ കോഡുള്ള ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പ് അവതരിപ്പിക്കാന്‍ തിരഞ്ഞടുപ്പ് കമ്മീഷന്‍ 

ആര്‍ക്കൊപ്പം നില്‍ക്കണമെന്നത് ദീപികയുടെ അവകാശമാണെന്നും അത് താന്‍ നിഷേധിക്കുന്നില്ലെന്നും സ്മൃതി ഇറാനി വ്യക്തമാക്കി. ധാരളം ആരാധകര്‍ ഇന്ന് ദീപികയുടെ നിലപാട് തിരിച്ചറിയുന്നുണ്ടെന്നും ഇക്കാര്യം അവര്‍ക്ക് അറിയാമെന്നും സ്മൃതി ഇറാനി പറഞ്ഞു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ച് രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ദീപിക പദുകോണിനെതിരായ പ്രചാരണങ്ങള്‍ ആരംഭിച്ചത്. ദീപികയ്ക്കും സിനിമയ്ക്കുമെതിരെ വിദ്വേഷാഹ്വാനങ്ങളായിരുന്നു സംഘപരിവാര്‍ അനുകൂല സംഘടനകളും വ്യക്തികളും നടത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in