യുവതീപ്രവേശം: ‘എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു’; മുഖ്യമന്ത്രിക്കെതിരെ എ പദ്മകുമാര്‍

യുവതീപ്രവേശം: ‘എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു’; മുഖ്യമന്ത്രിക്കെതിരെ എ പദ്മകുമാര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി കാരണമാണ് ശബരിമല യുവതീപ്രവേശം വിവാദമായതെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പദ്മകുമാര്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കഎമെന്ന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അഭ്യര്‍ത്ഥിച്ചിരുന്നു. ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അനുവദിക്കാത്തതിലെ അസംതൃപ്തിയും പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പദ്മകുമാര്‍ അറിയിച്ചു.

യുവതീപ്രവേശം: ‘എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു’; മുഖ്യമന്ത്രിക്കെതിരെ എ പദ്മകുമാര്‍
‘ലോകകേരള സഭ മികച്ച വേദി’; പ്രതിപക്ഷം ബഹിഷ്‌കരിച്ച പരിപാടിയ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മണ്ഡലകാലത്ത് സുപ്രീംകോടതി വിധി നടപ്പാക്കുന്നത് ഒഴിക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചതെന്നാണ് പദ്മകുമാര്‍ പറയുന്നത്. മാസപൂജ സമയത്ത് യുവതീപ്രവേശം അനുവദിച്ചാല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ കഴിയുമായിരുന്നു. അത്തരമൊരു ഉറപ്പ് തനിക്ക് ലഭിച്ചിരുന്നു. ഇതൊന്നും മുഖ്യമന്ത്രി പരിഗണിച്ചില്ല.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കാലാവധി നീട്ടിത്തരാതിരുന്നത് കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണെന്നാണ് പദ്മകുമാറിന്റെ ആരോപണം. ശബരിമലയിലെ നിലപാടിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തുന്നുവെന്നും പദ്മകുമാര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ പരാതിപ്പെട്ടു.

യുവതീപ്രവേശം: ‘എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു’; മുഖ്യമന്ത്രിക്കെതിരെ എ പദ്മകുമാര്‍
പൗരത്വ നിയമത്തിനെതിരെ കേരളം കണ്ട ഏറ്റവും വലിയ പ്രതിഷേധം, കൊച്ചിയില്‍ അണിനിരന്നത് ജനലക്ഷങ്ങള്‍

മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഒ കെ വാസുവിന് കാലാവധി നീട്ടിക്കൊടുത്തിരുന്നു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസിനെയും തുടരാന്‍ അനുവദിക്കാനാണ് ധാരണയായിരിക്കുന്നത്. പദ്മകുമാര്‍ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി പരസ്യ പ്രതികരണം നടത്തിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പദ്മകുമാറിനെ മാറ്റുന്നതിന് പ്രധാന കാരണമായതും ഇതാണ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in