സംഘര്‍ഷാവസ്ഥ; കോതമംഗലം പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങി; മീഡിയാ വണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം

സംഘര്‍ഷാവസ്ഥ; കോതമംഗലം പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങി; മീഡിയാ വണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം

കോതമംഗലം മാര്‍തോമാ ചെറിയ പള്ളിയില്‍ പ്രവേശിക്കാനെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം സംഘര്‍ഷാവസ്ഥയേത്തുടര്‍ന്ന് മടങ്ങി. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളെ പള്ളിയില്‍ കയറ്റില്ലെന്ന നിലപാടുമായി യാക്കോബായ വിഭാഗക്കാര്‍ നിലയുറപ്പിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പളളിയുടെ അകത്തും പുറത്തും വൈദികര്‍ ഉള്‍പ്പെടെയുള്ളവര്‍ ക്യാമ്പ് ചെയ്തു. തോമസ് പോള്‍ റമ്പാന് പ്രതീകാത്മക ശവപ്പെട്ടിയൊരുക്കി യാക്കോബായ വിശ്വാസികള്‍ മുദ്രാവാക്യം വിളിച്ചു. രാവിലെ പത്തരയോടെ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയുടെ പ്രവേശന കവാടത്തില്‍ തന്നെ മണിക്കൂറുകള്‍ നിന്ന ശേഷമാണ് മടങ്ങിപ്പോയത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നതുവരെ പിന്നോട്ടില്ലെന്നും പൊലീസ് യാക്കോബായക്കാരെ സഹായിക്കുകയാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം റമ്പാന്‍ തോമസ് പോള്‍ പ്രതികരിച്ചു.

സംഘര്‍ഷമുണ്ടാക്കാന്‍ താല്‍പര്യമില്ല. കോടതിവിധി നടപ്പാക്കാനും സംരക്ഷണം നല്‍കാനും പൊലീസ് തയ്യാറാകുന്നില്ല. സാഹചര്യം കോടതിയെ അറിയിക്കും.

തോമസ് പോള്‍ റമ്പാന്‍

ഹൈക്കോടതിയേയോ മൂവാറ്റുപുഴ മുന്‍സിഫ് കോടതിയേയോ സമീപിക്കുമെന്നും റമ്പാന്‍ വ്യക്തമാക്കി. വിധി എപ്പോള്‍ നടപ്പാക്കുമെന്ന് പൊലീസ് പറയുന്നില്ല. പൊലീസ് ഭക്ഷണവും വെള്ളവും നിഷേധിച്ചു. വെള്ളം കൊണ്ടുവന്ന വാഹനം ആള്‍ക്കൂട്ടം തകര്‍ത്തെന്നും റമ്പാന്‍ ആരോപിച്ചു. പൊലീസ് യാക്കോബായ വിഭാഗത്തെ സഹായിക്കുകയാണെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസികളും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. യാക്കോബായ-ഓര്‍ത്തഡോക്‌സ് സംഘര്‍ഷത്തിന് പിന്നാലെ കോതമംഗലത്ത് ബസ് ഉടമകളും വ്യാപാരികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സഹകരിച്ചില്ലെങ്കില്‍ ബലപ്രയോഗം നടത്തുമെന്ന് ജില്ലാഭരണകൂടത്തിന് വേണ്ടി മൂവാറ്റുപുഴ ആര്‍ടിഒ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംഘര്‍ഷാവസ്ഥ; കോതമംഗലം പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങി; മീഡിയാ വണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം
ഒമ്പത് വയസുള്ള കുട്ടി ആത്മഹത്യ ചെയ്തതെന്ന് മുഖ്യമന്ത്രിയും; പിണറായിയുടെ നിയമസഭാ പ്രതികരണം പൂര്‍ണ്ണരൂപം

സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മീഡിയാ വണ്‍ വാര്‍ത്താ സംഘത്തിന് നേരെ ആക്രമണമുണ്ടായി. ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ക്ക് അനുകൂലമായി വാര്‍ത്ത ചെയ്യുകയാണെന്ന് ആരോപിച്ചായിരുന്നു കൈയ്യേറ്റം. ലൈവ് ടെലികാസ്റ്റിനിടെ വാര്‍ത്താ സംഘം ആക്രമിക്കപ്പെടുന്നതിന്റെ ശബ്ദ രേഖ ചാനല്‍ പുറത്തുവിട്ടു. 'കുത്തിക്കൊല്ലും' എന്ന് അക്രമികള്‍ ആക്രോശിക്കുന്നത് വീഡിയോയിലുണ്ട്.

ഓര്‍ത്തഡോക്‌സ് വിഭാഗത്തെ കോതമംഗലം ചെറിയ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന് വ്യക്തമാക്കി ഒക്ടോബര്‍ 17ന് കോടതിവിധിയുണ്ടായിരുന്നു. തോമസ് പോള്‍ റമ്പാന് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഘര്‍ഷാവസ്ഥ; കോതമംഗലം പള്ളിയില്‍ പ്രവേശിക്കാനാകാതെ ഓര്‍ത്തഡോക്‌സ് വിഭാഗം മടങ്ങി; മീഡിയാ വണ്‍ വാര്‍ത്താസംഘത്തിന് നേരെ ആക്രമണം
‘വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെടുമ്പോള്‍ വിപ്ലവം ഉണ്ടാകും’; വാളയാര്‍ കേസില്‍ പ്രതികരണവുമായി സിനിമാലോകം 

Related Stories

No stories found.
logo
The Cue
www.thecue.in