റോഡിന് നടുവിലെ വെള്ളക്കെട്ടില്‍ കാലില്ലാത്ത യാചകന്‍; നാട്ടുകാര്‍ നനയാന്‍ മടിച്ചപ്പോള്‍ രക്ഷിച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍  

റോഡിന് നടുവിലെ വെള്ളക്കെട്ടില്‍ കാലില്ലാത്ത യാചകന്‍; നാട്ടുകാര്‍ നനയാന്‍ മടിച്ചപ്പോള്‍ രക്ഷിച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍  

Published on

റോഡിന് നടുവിലെ വെള്ളക്കെട്ടില്‍ കുടുങ്ങിപ്പോയ കാലില്ലാത്ത യാചകനെ രക്ഷിച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. ആലപ്പുഴ ചാരുംമൂടാണ് നനയാന്‍ മടിച്ച് നോക്കി നിന്ന മുതിര്‍ന്നവരെ നാണിപ്പിച്ച് കുട്ടികള്‍ യാചകന്റെ രക്ഷകരായത്. ഇരുകാലുകളുമില്ലാത്ത തമിഴ്‌നാട് സ്വദേശി മഴയ്ക്കിടെ റോഡിന് നടുവില്‍ അനങ്ങാനാകാതെ പെട്ടു പോവുകയായിരുന്നു. പഴയൊരു കുടചൂടി വെള്ളത്തില്‍ തന്നെ ഇരുന്ന യാചകനെ മാറ്റിയിരുത്താന്‍ തയ്യാറായി ആരും മുന്നോട്ട് വന്നില്ല. സ്‌കൂള്‍ വിട്ടുവന്ന ദേവുവും സിബിച്ചനും കൂട്ടുകാരും ഇത് കണ്ടു. മഴ വകവെയ്ക്കാതെ വിദ്യാര്‍ത്ഥി സംഘം റോഡിലേക്കിറങ്ങി. തമിഴ്‌നാട് സ്വദേശിയെ താങ്ങിയെടുത്ത് കടത്തിണ്ണയിലെത്തിച്ചു. നിഷാദ് എന്ന ഡ്രൈവറാണ് കുട്ടികളുടെ പ്രവൃത്തി മൊബൈലില്‍ പകര്‍ത്തിയത്.

വണ്ടിയോടിച്ചു വരുന്നവഴിക്കാണ് സംഭവം കാണുന്നത്. വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ പറ്റാത്ത നിലയില്‍ നല്ല മഴയായിരുന്നു. അപ്പോഴാണ് സ്‌കൂള്‍ കുട്ടികള്‍ വന്നത്. അവര്‍ അദ്ദേഹത്തെ പൊക്കിയെടുത്ത് നടപ്പാതയിലെത്തിച്ചു. 

നിഷാദ്

ചാരുംമൂട് വിവിഎച്ച്എസിലാണ് ദേവുവും സിബിച്ചനും പഠിക്കുന്നത്. ദേവു പ്ലസ്ടു വിദ്യാര്‍ഥിയും സിബിച്ചന്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയുമാണ്. ഇരുവരേയും സ്‌കൂള്‍ പിടിഎ ആദരിക്കുകയും ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in