മികച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാലെണ്ണം കേരളത്തില്‍; രണ്ടാം സ്ഥാനത്ത് നടക്കാവ് ഗേള്‍സ് സ്‌കൂള്‍

മികച്ച സര്‍ക്കാര്‍ സ്‌കൂളുകളില്‍ നാലെണ്ണം കേരളത്തില്‍; രണ്ടാം സ്ഥാനത്ത് നടക്കാവ് ഗേള്‍സ് സ്‌കൂള്‍

കോഴിക്കോട് നടക്കാവ് ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ രാജ്യത്തെ ഏറ്റവും മികച്ച സര്‍ക്കാര്‍ സ്‌കൂളുകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2019-20ലെ എജ്യുക്കേഷന്‍ വേള്‍ഡ് സ്‌കൂള്‍ റാങ്കിംഗിലാണ് ഈ നേട്ടം. പട്ടികയിലെ ആദ്യ പത്തില്‍ കേരളത്തിലെ നാല് സ്‌കൂളുകള്‍ ഇടം പിടിച്ചിട്ടുണ്ട്.

നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിനെ കൂടാതെ നാലാം സ്ഥാനത്ത് തിരുവനന്തപുരം പട്ടത്തെ കേന്ദ്രീയ വിദ്യാലയ, ഒന്‍പതാം സ്ഥാനത്ത് തൃശൂര്‍ പുറനാട്ടുകരയിലെ കേന്ദ്രീയ വിദ്യാലയ, പത്താം സ്ഥാനത്ത് കണ്ണൂര്‍ കെല്‍ട്രോണ്‍ നഗറിലെ കേന്ദ്രീയ വിദ്യാലയ എന്നിവയും പട്ടികയിലുണ്ട്.

ന്യൂഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 10ലുള്ള രാജകീയ പ്രതിഭ വികാസ് വിദ്യാലയ്ക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. സ്‌കൂളിന്റെ നേട്ടം അഭിനന്ദിച്ചുകൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. രണ്ടാം സ്ഥാനം ഐഐടി മദ്രാസിലെ കേന്ദ്രീയ വിദ്യാലയയ്‌ക്കൊപ്പമാണ് നടക്കാവ് ഗേള്‍സ് ഹൈസ്‌കൂള്‍ പങ്കിട്ടത്. ബോംബെ ഐഐടിയുടെ കേന്ദ്രീയ വിദ്യാലയക്കാണ് മൂന്നാം സ്ഥാനം.

Related Stories

No stories found.
logo
The Cue
www.thecue.in