മരടിലെ 1800 നിര്‍മ്മാണങ്ങള്‍ കൂടി പരിശോധിക്കുന്നു; കൂടുതല്‍ ഒഴിപ്പിക്കല്‍ ഉണ്ടായേക്കും 

മരടിലെ 1800 നിര്‍മ്മാണങ്ങള്‍ കൂടി പരിശോധിക്കുന്നു; കൂടുതല്‍ ഒഴിപ്പിക്കല്‍ ഉണ്ടായേക്കും 

എറണാകുളം മരട് മുനിസിപ്പാലിറ്റിയിലെ 1800 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൂടി കേരള തീരദേശ പരിപാലന അതോറിറ്റി പരിശോധിക്കുന്നു. തീരദേശ നിയന്ത്രണ മേഖല ലംഘിച്ചാണ് കെട്ടിടങ്ങള്‍ പണിഞ്ഞതെങ്കില്‍ കൂടുതല്‍ ഒഴിപ്പക്കലുണ്ടാകുമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീംകോടതി വിധി പ്രകാരം മരടിലെ നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ 350 ഓളം കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനുള്ള നോട്ടീസ് ഇന്നലെ നല്‍കിയിരുന്നു.

ഹൈക്കോടതി 2017ല്‍ മരട് മുനിസിപ്പാലിറ്റിയിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണം പരിശോധിക്കാന്‍ ഉത്തരവിട്ടിരുന്നു. 1800 കേസുകളുടെ രേഖകളാണ് വിദഗ്ധസംഘം പരിശോധിക്കുന്നത്. കടലിലേയും കായലിലേയും വേലിയേറ്റ രേഖയില്‍ നിന്നുള്ള ദൂരവും വേലിയേറ്റ-വേലിയിറക്ക രേഖകള്‍ക്ക് ഇടയിലുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള നിര്‍മ്മാണങ്ങളുമാണ് അന്വേഷിക്കുന്നത്. 1996ലെ മാനേജ്‌മെന്റ് പ്ലാനിന്റെ ലംഘനങ്ങള്‍ ഈ മേഖലയിലുണ്ടായിട്ടുണ്ടെന്നാണ് പരാതി.

കൊച്ചിക്ക് പുറമേ ആലപ്പുഴ, കൊല്ലം, തീരുവനന്തപുരം ജില്ലകളിലും നിയമം ലംഘിച്ച് കെട്ടിടങ്ങളില്‍ പണിതിട്ടുണ്ടെന്നാണ് തീരദേശ പരിപാലന അതോറിറ്റി കണ്ടെത്തിയിരിക്കുന്നത്. വന്‍കിട ഫ്‌ളാറ്റ് നിര്‍മ്മാതാക്കളും പ്രമുഖ വ്യവസായികളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in