‘ആ 11 പേരുകള്‍ മായാത്ത വേദന’; കവളപ്പാറയില്‍ ഇനിയും കണ്ടെത്താത്തവര്‍ക്ക് രക്ഷാപ്രവര്‍ത്തകരുടെ കണ്ണീര്‍പ്രണാമം

‘ആ 11 പേരുകള്‍ മായാത്ത വേദന’; കവളപ്പാറയില്‍ ഇനിയും കണ്ടെത്താത്തവര്‍ക്ക് രക്ഷാപ്രവര്‍ത്തകരുടെ കണ്ണീര്‍പ്രണാമം

കവളപ്പാറയില്‍ കണ്ടെത്താതെ പോയ 11 പേര്‍ക്ക് പ്രണാമം അര്‍പ്പിച്ചും കണ്ടെത്താന്‍ കഴിയാത്തതിലെ വേദന പങ്കുവെച്ചും അഗ്നിശമനസേനയുടെ കുറിപ്പ്. മനുഷ്യപ്രയത്‌നങ്ങള്‍ക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ടെന്ന് അഗ്നിശമന സേന ചൂണ്ടിക്കാട്ടി. പ്രകൃതിയുടെ ചില തീരുമാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യന്‍ നിസ്സഹായരാണ്. 18 ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ച് തങ്ങള്‍ മടങ്ങുകയാണ്. ഹതഭാഗ്യരായ 59 പേരില്‍ 48 പേരെ ഉപചാരങ്ങളോടെ മണ്ണിന്റെ മാറിലേക്ക് തന്നെ തിരികെ നല്‍കാനായി എന്ന ചാരിതാര്‍ത്ഥ്യത്തോടെ, കണ്ടെത്താന്‍ കഴിയാതെ പോയ 11 പേര്‍ മായാത്ത വേദനയായി മനസില്‍ തുടരുകയാണെന്നും രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഇമ്പിപ്പാലന്‍, സുബ്രമഹ്ണ്യന്‍, ജിഷ്ണ, സുനിത, ശ്രീലക്ഷ്മി, ശ്യാം ,കാര്‍ത്തിക് , കമല്‍, സുജിത്, ശാന്തകുമാരി, പെരകന്‍.. മുത്തപ്പന്‍ കുന്നിടിഞ്ഞ് വീണ നാല്‍പ്പതടിയോളമുള്ള മണ്ണിന്റെ ആഴങ്ങളിലല്ല, ഞങ്ങള്‍ രക്ഷാപ്രവര്‍ത്തകരുടെ മനസ്സിന്റെ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങള്‍ തിളങ്ങി നില്‍ക്കും.

അഗ്നിശമന സേന

‘ആ 11 പേരുകള്‍ മായാത്ത വേദന’; കവളപ്പാറയില്‍ ഇനിയും കണ്ടെത്താത്തവര്‍ക്ക് രക്ഷാപ്രവര്‍ത്തകരുടെ കണ്ണീര്‍പ്രണാമം
മനസ്സ് മരവിച്ചു, ഒരു തരം പകപ്പിലാണ്; കവളപ്പാറയില്‍ മണ്ണിനടിയില്‍ മരിച്ചവരെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നു 

കവളപ്പാറയിലെ രക്ഷാപ്രവര്‍ത്തനദൗത്യം അവസാനിപ്പിച്ച് സംഘം മടങ്ങുന്നതിന്റെ ചിത്രവും ഫയര്‍ഫോഴ്‌സ് പങ്കുവെച്ചിട്ടുണ്ട്.

അഗ്നിശമനസേനയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഞങ്ങൾമടങ്ങുന്നു...
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം......

മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം....
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്.....
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ

മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!

പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം.....

ചിത്രം -
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.(കടപ്പാട് :- അബ്ദുൾ സലിം.E.K)

‘ആ 11 പേരുകള്‍ മായാത്ത വേദന’; കവളപ്പാറയില്‍ ഇനിയും കണ്ടെത്താത്തവര്‍ക്ക് രക്ഷാപ്രവര്‍ത്തകരുടെ കണ്ണീര്‍പ്രണാമം
പരിസ്ഥിതി ചൂഷണത്തിന്റെ ആദ്യ ഇരകള്‍ സാധാരണക്കാരാണ്

Related Stories

The Cue
www.thecue.in