നെടുങ്കണ്ടം ഉരുട്ടിക്കൊല: മജിസ്‌ട്രേറ്റിനും വീഴ്ച പറ്റി; നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് 

നെടുങ്കണ്ടം ഉരുട്ടിക്കൊല: മജിസ്‌ട്രേറ്റിനും വീഴ്ച പറ്റി; നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് 

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയെന്ന് സിജെഎമ്മിന്റെ അന്വേഷണ റിപ്പോര്‍ട്ട്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല. ഇരുപത്തിനാല് മണിക്കൂറിലധികം പോലീസ് കസ്റ്റഡിയില്‍ വെച്ചത് ശ്രദ്ധിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു തൊടുപുഴ സിജെഎം നടത്തിയ അന്വേഷണം നടത്തിയത്.

ജൂണ്‍ പതിനഞ്ചിന് രാത്രി 9.30നാണ് രാജ്കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം. 16ന് രാത്രി 10.40 നാണ് ഇടുക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. അക്കാര്യം പരിശോധിച്ചില്ല.

നെടുങ്കണ്ടം ഉരുട്ടിക്കൊല: മജിസ്‌ട്രേറ്റിനും വീഴ്ച പറ്റി; നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് 
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണം; ക്വാറികള്‍ക്കും വീടുകള്‍ക്കും നിയന്ത്രണം വേണം; നിയമസഭ പരിസ്ഥിതി സമിതി

രാജ്കുമാറിനെ റിമാന്‍ഡ് ചെയ്യുന്നതിന് മുമ്പായി ആശുപത്രി രേഖകള്‍ പരിശോധിക്കാനും ജഡ്ജി തയ്യാറായില്ല. പോലീസ് ജീപ്പില്‍ കയറി പരിശോധിച്ചതിനാല്‍ രാജ്കുമാറിന്റെ ശാരീരികാവസ്ഥ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. വെളിച്ചമില്ലാത്ത സ്ഥലത്തുവച്ചായിരുന്നു പരിശോധന.

സമാനമായ വീഴ്ച മുമ്പും മജിസ്‌ട്രേറ്റിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. മെയ് മാസത്തില്‍ കാളിയാര്‍ സ്‌റ്റേഷനില്‍ നിന്ന് കൊണ്ടു വന്ന പ്രതിയെ പരിശോധിച്ചതും ഇതേ രീതിയിലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in