‘ഉത്തരം എഴുതാതെ എങ്ങനെ ഉത്തരക്കടലാസാകും’  എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ ആന്‍സര്‍ ഷീറ്റ് സൂക്ഷിച്ചതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍ 

‘ഉത്തരം എഴുതാതെ എങ്ങനെ ഉത്തരക്കടലാസാകും’ എസ്എഫ്ഐ നേതാവിന്റെ വീട്ടില്‍ ആന്‍സര്‍ ഷീറ്റ് സൂക്ഷിച്ചതിനെ ന്യായീകരിച്ച് എ വിജയരാഘവന്‍ 

ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസ് എങ്ങനെ ഉത്തരക്കടലാസാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരഘവന്‍. യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.

എ വിജയരാഘവന്‍ പ്രസംഗിച്ചത്

‘ഉത്തരക്കടലാസില്‍ ഉത്തരമെഴുതേണ്ടേ. എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ഉത്തരമെഴുതാത്ത കടലാസിന്റെ പേരെന്താ. ഇതിന്റെ പേര് ഉത്തരക്കടലാസെന്നാണോ. പേപ്പറുകാര്‍ മുഴുവന്‍ എഴുതിയതെന്താ? ഉത്തരക്കടലാസ് കാണാനില്ലെന്ന്. ഞാന്‍ പേടിച്ചു പോയി. ഉത്തരക്കടലാസ് കാണാതായാല്‍ പ്രശ്‌നം വേറെയാണ്. അതിനകത്ത് ഉത്തരം എഴുതിയിട്ടുണ്ട. മാര്‍ക്കുമുണ്ട്. ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിന് ഉത്തരക്കടലാസ് എന്ന് പറയാന്‍ പറ്റുമോ’.

യൂണിവേഴ്‌സിറ്റി കോളേജ് പ്രശ്‌നത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ കെഎസ്‌യു നടത്തിയ സമരത്തില്‍ പങ്കെടുക്കുന്നത് മീന്‍ കച്ചവടക്കാരും വക്കീലുമാരുമാണെന്ന പ്രസംഗിച്ചും വിജയരാഘവന്‍ വിവാദത്തിലായിരുന്നു. ഇതില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ മത്സ്യത്തൊഴിലാളികളെ അധിക്ഷേപിച്ചില്ലെന്ന് വിശദീകരണം നല്‍കിയിരുന്നു. കെഎസ്‌യു നടത്തിയ സമരത്തിന്റെ പൊള്ളത്തരം ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നാണ് വിജയരാഘവന്‍ അവകാശപ്പെട്ടത്.

Related Stories

No stories found.
logo
The Cue
www.thecue.in