എം സ്വരാജ്
എം സ്വരാജ്

‘വളര്‍ച്ചയുടെ ഭാഗമായ വെല്ലുവിളികള്‍ സ്വാഭാവികം’; എസ്എഫ്‌ഐ ശരികളിലേക്ക് മുന്നേറുമെന്ന് എം സ്വരാജ്

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ സംസ്ഥാന സെക്രട്ടറിയും സിപിഎം എംഎല്‍എയുമായ എം സ്വരാജ്. വളര്‍ച്ചയുടെ ഭാഗമായുണ്ടാകുന്ന വെല്ലുവിളികള്‍ സ്വാഭാവികമാണെന്ന് സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു. അത്തരം വെല്ലുവിളികളെ ഏതൊരു സംഘടനയും നേരിടേണ്ടി വരും. അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധീരമായി മുന്നോട്ട് പോകാനുള്ള കരുത്ത് എസ്എഫ്‌ഐയുടെ നേതൃത്വത്തിനുണ്ട്. വീണു കിട്ടിയ ഒരു അക്രമ സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ കുഴിവെട്ടി മൂടാനാണ് ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണത്തിന് പോലും കൊടുക്കാത്ത പ്രാധാന്യത്തോടെയാണ് ചില മാധ്യമങ്ങള്‍ മേല്‍ വാര്‍ത്ത ആഘോഷിക്കുന്നതെന്നും സ്വരാജ് ആരോപിച്ചു.

മാതൃകാപരമായി അവരാ തെറ്റ് തിരുത്തുകയാണ്. കരുത്തോടെ അവര്‍ തെറ്റുതിരുത്തി മുന്നോട്ടു പോകും. എസ്എഫ്‌ഐയ്ക്ക് നിരക്കാത്തതൊന്നും എസ്എഫ്‌ഐയില്‍ ഉണ്ടാവില്ല. എന്നാല്‍ ഈ തക്കത്തില്‍ എസ്എഫ്‌ഐയെ അങ്ങു ഭസ്മീകരിക്കാമെന്ന് ആരും കരുതണ്ട.

എം സ്വരാജ്

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമം എസ്എഫ്‌ഐ ശൈലിയല്ലെന്നും തെറ്റായ ഒരു പ്രവണതയെയും വെച്ചുപൊറുപ്പിക്കില്ലെന്നും നിലപാടു സ്വീകരിച്ച എസ്എഫ്‌ഐയെ ഇനിയും സംശയിക്കുന്നവരുടെ ഉദ്ദേശം വേറെയാണ്. അവരുടെ മുന്നില്‍ തലകുനിക്കുകയുമില്ല. പിശകുകള്‍ തിരുത്തി ശരികളിലേയ്ക്ക്, ശരികളില്‍ നിന്ന് കൂടുതല്‍ ശരിയായ ശരികളിലേയ്ക്ക് എസ്എഫ്‌ഐ വളരും, ഇനിയും മുന്നേറും. ദുഷ്ടലാക്കുള്ളവര്‍ക്ക് നിരാശപ്പെടേണ്ടി വരുമെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

എം സ്വരാജ്
‘അമ്പലത്തില്‍ പോകുന്നത് ആശ്വാസമെങ്കില്‍ അങ്ങനെയാകട്ടെ’; വിശ്വാസികളായ സ്ത്രീകള്‍ തന്റേടം കാണിക്കണമെന്ന് മന്ത്രി കെ കെ ശൈലജ

ബിരുദവിദ്യാര്‍ത്ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഒളിവില്‍ പോയിരുന്ന ഒന്നാം പ്രതി ശിവരഞ്ജിത്, രണ്ടാം പ്രതി എ എന്‍ നസീം എന്നിവരെ കന്റോണ്‍മെന്റ് പൊലീസ് കേശവദാസപുരത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ശിവരഞ്ജിത്ത് എസ്എഫ്‌ഐയുടെ യൂണിറ്റ് പ്രസിഡന്‍രും നസീം സെക്രട്ടറിയുമാണ്. കേസില്‍ നാല് പേര്‍ നേരത്തെ പൊലീസ് പിടിയിലായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in