ട്രാന്‍സ്‌ജെന്‍ഡറുകളുടെ കോളേജ് പ്രവേശനം; പിറകോട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍, നിലപാട് ഹൈക്കോടതിയെ അറിയിക്കും 

ട്രാന്‍സ്‌ജെന്‍ഡറുകളുടെ കോളേജ് പ്രവേശനം; പിറകോട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍, നിലപാട് ഹൈക്കോടതിയെ അറിയിക്കും 

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാനാവില്ലെന്ന പാലാ അല്‍ഫോണ്‍സ കോളേജിന്റെ നിലപാട് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ വിഭാഗത്തിലുള്ളവര്‍ അപേക്ഷിച്ചാല്‍ പ്രവേശനം നല്‍കണം. ഒരു കോളേജിന് മാത്രമായി പരിഗണന നല്‍കാനാവില്ലെന്ന നിലപാട് ഹൈക്കോടതിയെ അറിയിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമൂഹ്യനീതി വകുപ്പും ഇതേ നിലപാട് വിശദീകരിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന സര്‍ക്കാറിനോടും എം ജി സര്‍വകലാശാലയോടും ഇക്കാര്യത്തില്‍ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.

ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റ് സംവരണം ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് പാല അല്‍ഫോണ്‍സാ കോളേജ്. പെണ്‍കുട്ടികള്‍ മാത്രമുള്ള കോളേജില്‍ മറ്റ് ജെന്‍ഡറിലുള്ളവര്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിയില്ലെന്നാണ് കോളേജിന്റെ വാദം.

ട്രാന്‍സ്‌ജെന്‍ഡറുകളുടെ കോളേജ് പ്രവേശനം; പിറകോട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍, നിലപാട് ഹൈക്കോടതിയെ അറിയിക്കും 
സീറ്റില്ലെന്ന നിലപാടില്‍ ഉറച്ച് അല്‍ഫോണ്‍സ കോളേജ്, മൗലികാവകാശ നിഷേധമെന്ന് ട്രാന്‍സ്‌ജെന്‍ഡറുകള്‍

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സീറ്റ് സംവരണം ചെയ്തു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയത്. ഓരോ കോളേജിലും രണ്ട് സീറ്റുകള്‍ വീതമാണ് സംവരണം ചെയ്തിട്ടുള്ളത്.സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കോളേജ് അധികൃതര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വനിതാ കോളേജുകളെ ഇതില്‍ നിന്നും ഒഴിവാക്കണമെന്നാണ് ഹൈക്കോടതിയിലെ ഹര്‍ജി. കോളേജിന്റെ നിലപാടിനെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in