Videos

ഷെയ്ന്‍ നിഗം അഭിമുഖം: ഇഷ്‌ക് മാസ് ആണോ?,സ്റ്റീവ് ലോപ്പസില്‍ നിന്ന് മാറാനുള്ള കാരണം

THE CUE

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം മലയാളത്തിലെ യുവനായകനിരയില്‍ ഇടമുറപ്പിച്ചയാളാണ് ഷെയ്ന്‍ നിഗം. അഭിനേതാവെന്ന നിലയില്‍ കിസ്മത്ത്, പറവ, ഈട എന്നീ സിനിമകളില്‍ ഷെയ്ന്‍ നിഗത്തിന് അഭിനന്ദനങ്ങളും സമ്മാനിച്ചിരുന്നു. നവാഗതനായ അനുരാജ് മനോഹറിന്റെ സംവിധാനത്തിലുള്ള ഇഷ്‌ക് ആണ് ഷെയ്ന്‍ നിഗത്തിന്റെ വരാനിരിക്കുന്ന പ്രധാന റിലീസ്.

സിനിമയ്ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ഉയര്‍ത്തിയ പ്രതീക്ഷയെ നിലനിര്‍ത്തുന്നതാണ് ചിത്രത്തിലെ ആദ്യ ഗാനവും. ജേക്ക് ബിജോയിയുടെ സംഗീതത്തില്‍ സിദ് ശ്രീറാം മലയാളത്തില്‍ ആദ്യമായി പാടിയ ഗാനവും ആസ്വാദകര്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇഷ്‌ക് മാസ് സിനിമയാണോ എന്ന് ചോദിച്ചാല്‍ ഇതുപോലുള്ള പടങ്ങള്‍ മാസ് ഏറ്റെടുത്തത് കണ്ടിട്ടുണ്ടെന്നാണ് ഷെയ്‌നിന്റെ മറുപടി. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തില്‍ നായകനായി തീരുമാനിച്ച ശേഷം പിന്‍മാറിയതിന്റെ കാരണവും, അസൂയപ്പെടുത്തുകയും അതിശയിപ്പിക്കുകയും ചെയ്ത താരങ്ങളെക്കുറിച്ചും ഷെയ്ന്‍ സംസാരിക്കുന്നു. ദ ക്യൂ ടോക്കീസില്‍.

ലിജോ പെല്ലിശേരി, ബി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കൊപ്പം സഹസംവിധായകനായിരുന്ന അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ രചയിതാവ് രതീഷ് രവിയാണ്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സിവി സാരഥി, മുകേഷ് ആര്‍ മേത്ത, അനൂപ് എവി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സച്ചിദാനന്ദന്‍, വസുധ എന്നീ കഥാപാത്രങ്ങളെയാണ് ഷെയ്ന്‍ നിഗവും നായിക ആന്‍ ശീതളും അവതരിപ്പിക്കുന്നത്. ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് സൂചന നല്‍കുന്നതായിരുന്നു ടീസര്‍. ഷൈന്‍ ടോം ചാക്കോയും പ്രധാന റോളിലുണ്ട്.

'പാറ്റകള്‍' എന്ന് വിളിച്ചവര്‍ക്ക് മുന്നില്‍ ജെന്‍സിയുടെ വിജയം, സോഷ്യൽ മീഡിയ മുതൽ ധർമേന്ദ്ര പ്രധാന്റെ രാജി വരെ

സാധാരണ പെണ്ണിന് വേണ്ടിയാണല്ലോ നായകനും വില്ലനും അടി ഉണ്ടാക്കുന്നത്, പ്ലൂട്ടോയിൽ ഏലിയന് വേണ്ടിയാണ്: അജു വർഗീസ്

‘കിരീടം’ എന്നെ ഒരുപാട് ഹോണ്ട് ചെയ്ത സിനിമ: കലാഭവൻ ഷാജോൺ

'തിയറ്ററിൽ പോസിറ്റീവാണ്, സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വരുന്നത് വിഷമിപ്പിക്കുന്നു'; വീഡിയോ പങ്കുവെച്ച് 'മഹാരാജ ഹോസ്റ്റൽ' താരങ്ങൾ

ലാലേട്ടന്റെ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് അറിയാം: കലാഭവൻ ഷാജോൺ

SCROLL FOR NEXT