Videos

ഔചിത്യമില്ലാത്ത ക്യാമറകളോട്

അനുഷ്ക ശശിധരൻ

ഈ വീഡിയോ നിങ്ങൾ കണ്ടതല്ലേ?

നടൻ സലീം കുമാറിന്റെ സംസ്കാരത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഈ ദൃശ്യങ്ങളാണ്.

മരണവാർത്തയറിഞ്ഞ് ആശുപത്രിയിലെത്തിയ സ്ത്രീയോട് ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യം,

"സലീം കുമാറിന്റെ ഏത് ഡയലോഗാണ് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്?"

മറ്റൊരു വശത്ത്, തകർന്നിരിക്കുന്ന താരങ്ങൾക്കൊപ്പം ചിരിച്ചുകൊണ്ട് സെൽഫി എടുക്കാൻ തിരക്കുകൂട്ടുന്ന ജനക്കൂട്ടം!

ഇത് ആദ്യത്തെ സംഭവമല്ല.

മുൻപ് നടൻ ശ്രീനിവാസന്റെ അന്ത്യകർമ്മങ്ങൾക്കിടയിലും, കൊച്ചുകുട്ടികളുടെ കരച്ചിലിലേക്ക് വരെ ഓൺലൈൻ മാധ്യമങ്ങളുടെ ക്യാമറക്കണ്ണുകൾ ഇതേപോലെ ക്രൂരമായി സൂം ഇൻ ചെയ്തിരുന്നു.

ഈ സംഭവത്തിൽ സോഷ്യൽ മീഡിയ ഇപ്പോൾ രണ്ട് തട്ടിലാണ്.

സലീം കുമാറിനെ സ്നേഹിച്ചു വന്നവരോട് ചന്തു അങ്ങനെ ദേഷ്യപ്പെടരുതായിരുന്നു എന്ന് ഒരു വിഭാഗം പറയുമ്പോൾ;

സ്വന്തം അച്ഛൻ നഷ്ടപ്പെട്ട് തകർന്നിരിക്കുന്ന ഒരു മകന്, ഔദ്യോഗിക ചടങ്ങുകൾ പോലും സമാധാനത്തോടെ ചെയ്യാനുള്ള അവകാശമില്ലേ എന്ന് മറുവിഭാഗം ചോദിക്കുന്നു.

ഇവിടെയാണ് നമ്മൾ ആ ചോദ്യം ചോദിക്കേണ്ടത്:

വാർത്തയും, ഒരു വ്യക്തിയുടെ സ്വകാര്യതയും തമ്മിലുള്ള 'BOUNDARY' എവിടെയാണ്?

ഷെയറിനും വ്യൂസിനും വേണ്ടിയുള്ള നെട്ടോട്ടത്തിൽ, ഒരു കുടുംബത്തിന്റെ പച്ചയായ സങ്കടം കേവലം 'CONTENT' മാത്രമായി ചുരുങ്ങുമ്പോൾ… അവിടെ നഷ്ടപ്പെടുന്നത് അടിസ്ഥാനപരമായ മനുഷ്യത്വമാണ്.

Ethics എന്നത് ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂഷനിൽ പോയി പഠിച്ചെടുക്കേണ്ട ഒന്നല്ല, മറിച്ച് മനുഷ്യനായി ജീവിക്കുന്ന ഓരോരുത്തരിലും ഉണ്ടാകേണ്ട വിവേകമാണ്, Common Sense ആണ്.

ഒരു വാർത്ത ജനങ്ങളിലെത്തിക്കാൻ കാണിക്കുന്ന അതേ വേഗത, മറ്റൊരാളുടെ സ്വകാര്യ ദുഃഖത്തെ മാനിക്കാനും നമ്മളറിയണം.

അത് മാധ്യമങ്ങൾക്കായാലും... അവിടെയെത്തുന്ന പൊതുജനങ്ങൾക്കായാലും!

ലാലേട്ടന്റെ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് അറിയാം: കലാഭവൻ ഷാജോൺ

എൻഡ് ടൈറ്റിൽസ് കഴിയും വരെ ഒരാൾ പോലും തിയറ്ററിൽ നിന്ന് എഴുന്നേറ്റ് പോയില്ല, ദേവദൂതൻ റീ റിലീസ് അത്ഭുതപ്പെടുത്തി: സന്തോഷ് തുണ്ടിയിൽ

അമർ അക്ബർ അന്തോണിയിലേക്ക് ആദ്യം വിളിക്കുന്നത് സാജു നവോദയ അവതരിപ്പിച്ച കഥാപാത്രത്തിനായി: കലാഭവൻ ഷാജോൺ

ഹൊറർ മീറ്റ്‌സ് കോമഡി; കയ്യടി നേടി മഹാരാജ ഹോസ്റ്റൽ

ശിക്കാരി ശംഭു x ജമ്പൻ; 'പ്ലൂട്ടോ' യിൽ Funtastic ലുക്കിൽ അജു വർഗീസ്

SCROLL FOR NEXT