Gulf Stream

ഷബാബ് അൽ അഹ്‍ലി ക്ലബ് യൂത്ത് ടീമിനെ അനുമോദിച്ച് യൂണിയന്‍ കോപ്

അഡ്നോക് പ്രോ ലീഗ് 2022-23 സീസണിൽ വിജയം നേടിയത് ഷബാബ് അൽ അഹ്‍ലി ക്ലബ് യൂത്ത് ടീമിന്‍റെ ഡയറക്ടര്‍മാര്‍, കളിക്കാര്‍, ടെക്നിക്കൽ, അഡ്‍മിനിസ്ട്രേറ്റീവ് ജീവനക്കാര്‍ എന്നിവരെ അനുമോദിച്ച് യൂണിയന്‍ കോപ്. എട്ടാം തവണയാണ് ടീമിന്‍റെ കിരീട നേട്ടം.

യൂണിയന്‍ കോപ് തലസ്ഥാനമായ ദുബായിലെ അൽ വര്‍ഖ സിറ്റി മാളിൽ വച്ചായിരുന്നു സ്വീകരണം. യൂണിയന്‍ കോപ് എം.ഡി അബ്‍ദുള്ള മുഹമ്മദ് റഫീ അൽ ദല്ലാൽ, ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടറായ ഡോ. സുഹൈൽ അൽ ബസ്തകി, അഡ്‍മിൻ അഫേഴ്സ് ഡയറക്ടര്‍ മുഹമ്മദ് ബെറെഗാദ് അൽ ഫലാസി എന്നിവര്‍ക്കൊപ്പം യൂണിയന്‍ കോപ് ജീവനക്കാരും അനുമോദന പരിപാടിയിൽ പങ്കെടുത്തു.

കായികമേഖലയിലെ പങ്കാളിത്തം യൂണിയന്‍ കോപ് തുടരുമെന്ന് എം.ഡി പറഞ്ഞു. ദുബായിലെ കായിക സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം തുടരും. അതുവഴി കായികമേഖലയിൽ യു.എ.ഇയുടെ സ്ഥാനം ഉയരട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.

വൈറലായി 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയിലെ വേടന്‍ പാടിയ 'പുരട്ച്ചി' തീം സോങ്

ഡോൺ പാലത്തറയുടെ 'ഏകദേശം' ഫിലിംഫെസ്റ്റ് ആഖൻ 2026-ൽ ലോക പ്രീമിയറിന്

ദുബായ് വിമാനത്താവളങ്ങളിൽ ക്ലിക്ക് ആൻഡ് ട്രാവൽ’ സംവിധാനം ആരംഭിച്ചു; എമിഗ്രേഷൻ സേവനം യാത്രക്കാരെ തേടിയെത്തും

'കാഞ്ചന, വെരി ഡേഞ്ചറസ് വുമണ്‍'; സജീവ് പാഴൂരിന്റെ തമിഴ് ചിത്രം 'എന്ന വിലൈ' ട്രെയ്‌ലര്‍ പുറത്ത്

മലയാള സിനിമയിലെ സുൽത്താൻ : മമ്മൂട്ടി @75

SCROLL FOR NEXT