Gulf Stream

യുഎഇ രാഷ്ട്രപതിയുടെ സന്ദർശനം, റഷ്യ-ഉക്രൈൻ വിഷയവും ചർച്ചയായേക്കും

യുഎഇ രാഷ്ട്രപതിയുടെ റഷ്യ സന്ദർശനത്തില്‍ ഉക്രെയ്ൻ വിഷയവും ചർച്ചയായേക്കും. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ റഷ്യ സന്ദർശനം ഉക്രെയ്ന്‍ പ്രതിസന്ധിക്ക് ഫലപ്രദമായ രാഷ്ട്രീയ പരിഹാരമുണ്ടാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആഗോള സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് രാഷ്ട്രീയ ഒത്തുതീർപ്പിലെത്താന്‍ സന്ദർശനം സഹായിക്കും.

ഉക്രെയിനിലെ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടുള്ള ശ്രമങ്ങളെ യുഎഇ പിന്തുണയ്ക്കുമെന്നും മന്ത്രാലയം അടിവരയിട്ടു. റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിനുമായി യുഎഇ രാഷ്ട്രപതി കൂടികാഴ്ച നടത്തും.ഉക്രെയ്നിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ഉഭയകക്ഷി ചർച്ചയില്‍ വിഷയമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT