യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഇന്ത്യാ സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും. ഇന്ത്യയും യുഎഇയും തമ്മിലുളള ദീർഘകാലബന്ധം ഊട്ടിയുറപ്പിക്കുന്നതായിരിക്കും യുഎഇ പ്രസിഡന്‍റിന്‍റെ സന്ദർശനം. യുഎഇ പ്രസിഡന്‍റായതിന് ശേഷം ഇത് മൂന്നാം തവണയാണ് ഷെയ്ഖ് മുഹമ്മദ് ഇന്ത്യ സന്ദർശിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ചാം തവണയും.
2024 സെപ്റ്റംബറില്‍ അബുദബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യ സന്ദർശിച്ചിരുന്നു. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 2025 ഏപ്രിലില്‍ ഇന്ത്യയിലെത്തിയിരുന്നു.