Gulf Stream

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്‍റ്

യുഎഇയുടെ പുതിയ പ്രസിഡന്‍റായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ യുഎഇ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചു. അന്തരിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ പിന്‍ഗാമിയായാണ് 61 വയസുകാരനായ ഷെയ്ഖ് മുഹമ്മദ് പ്രസിഡന്‍റ് പദവിയിലേക്ക് എത്തുന്നത്. രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്‍റാണ് അദ്ദേഹം. 2004 നവംബർ മുതല്‍ അബുദബിയുടെ കിരീടാവകാശിയായ അദ്ദേഹം എമിറേറ്റിന്‍റെ 17 മത് ഭരണാധികാരിയുമായി.

പുതിയ രാഷ്ട്രപതിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഷെയ്ഖ് മുഹമ്മദ്

രാജ്യത്തിന്‍റെ പുതിയ രാഷ്ട്രപതിയായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ്അല്‍ നഹ്യാന് അഭിനന്ദനങ്ങള്‍ അറിയിച്ച് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. നമ്മുടെ രാജ്യത്തിന്‍റെ സംരക്ഷകനാണ് അദ്ദേഹം. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും ഷെയ്ഖ് മുഹമ്മദ് കുറിച്ചു.

മലയാളത്തിലെ റിയലിസ്റ്റിക് പ്രേതപ്പടം, ‘സർവ്വം മായ’ കഴിഞ്ഞതോടെ ഞാൻ നിവിൻ ഫാൻ: അഖിൽ സത്യൻ അഭിമുഖം

പഠനം സുഗമമാക്കാന്‍ ഡിജിറ്റല്‍ ആപ്പ് വോയ, പിന്നില്‍ 21 കാരി ധ്രുഷി

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

SCROLL FOR NEXT