Gulf Stream

ഷാര്‍ജ ഭരണാധികാരിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അന്തരിച്ചു; വിയോഗം ലണ്ടനില്‍ 

THE CUE

ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. 39 വയസ്സായിരുന്നു. ജൂലൈ ഒന്നിന് ലണ്ടനില്‍ വെച്ചായിരുന്നു വിയോഗമെന്ന് എമിറേറ്റ്‌സ്, റൂളേര്‍സ് കോര്‍ട്ടിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഇതേതുടര്‍ന്ന് യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതിക ശരീരം യുഎഇയിലെത്തിക്കുന്നതും പ്രാര്‍ത്ഥനാ ചടങ്ങുകളും ഖബറടക്കവും സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നാണ് പ്രസ്താവനയിലുള്ളത്.

ഷാര്‍ജ നഗര ആസൂത്രണ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. ആര്‍ക്കിടെക്ചര്‍ ട്രീന്യലിലും (3 വര്‍ഷം കൂടുമ്പോഴുള്ള എക്‌സിബിഷനും അനുബന്ധ പ്രവര്‍ത്തനങ്ങളും) പ്രവര്‍ത്തിച്ചുവരികയായിരുന്നു. ബ്രിട്ടീഷ് ഫാഷന്‍ ലാബലായ ഖാസിമിയുടെ സഹ ഉടമയുമായിരുന്നു. ഷെയ്ഖ് ഖാലിദ് ബിന്‍ സുല്‍ത്താന്റെ വിയോഗം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

ക്രൈം സീനില്‍ ചെന്നാല്‍ ചില സംശയങ്ങള്‍ തോന്നും; വനിതാ ഇന്‍ക്വസ്റ്റ് ഫോട്ടാഗ്രാഫര്‍ ഷൈജ തമ്പി അഭിമുഖം

SCROLL FOR NEXT