Gulf Stream

വായനോത്സവം സമാപിച്ചു

12 ദിവസം നീണ്ടുനിന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തിന് സമാപനം.വാരാന്ത്യ അവധി ദിനങ്ങളില്‍ വലിയ തിരക്കാണ് ഷാർജ എക്സ്പോസെന്‍ററില്‍ അനുഭവപ്പെട്ടത്. കളിയും കാര്യവും പകർന്നു നല്‍കി ഒരുക്കിയ വർക്ക് ഷോപ്പുകളും ചിത്രരചനയും സംഗീതവും ശാസ്ത്രവും മറ്റ് കലാപരിപാടികളും ആസ്വദിക്കാനായി നിരവധി കുരുന്നുകളാണ് എക്സ്പോ സെന്‍ററിലേക്ക് എത്തിയത്. പുസ്തകങ്ങളും വലിയ വിലക്കുറവിലാണ് വിറ്റുപോയത്. നിരവധി എഴുത്തുകാരുമായും മറ്റ് മേഖലകളിലെ പ്രമുഖരുമായും സംവദിക്കാനുളള അവസരവും വായനോത്സവം ഒരുക്കി.

സർഗ്ഗാത്മകത സൃഷ്ടിക്കുകയെന്ന പ്രമേയത്തിലാണ് ഇത്തവണ വായനോത്സവം ഒരുങ്ങിയത്. കുട്ടികള്‍ക്കൊപ്പം മുതിർന്നവരും വിവിധ പരിപാടികളുടെ ഭാഗമായി. യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദ്ദേശപ്രകാരം പത്നിയും കുടുംബകാര്യവിഭാഗം സുപ്രീം കൗണ്‍സില്‍ ചെയർപേഴ്സണുമായ ഷെയ്ഖ ജവഹർ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയുടെയും രക്ഷാകർത്വത്തിലാണ് വായനോത്സവം നടന്നത്.

1900 ത്തോളം പ്രവർത്തനങ്ങളും കുട്ടികള്‍ക്കായുളള 1140 പരിപാടികളും 120 സാംസ്കാരിക പരിപാടികളും 130 കലാപരിപാടികളും കുട്ടികള്‍ക്കായി നടത്തി.പ്രാദേശിക-അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ നിരവധി എഴുത്തുകാരും കലാകാരന്മാരും സമൂഹമാധ്യമങ്ങളില്‍ താരമായവരുമെല്ലാം വായനോത്സവത്തിനെത്തി.

e4m ഇന്ത്യന്‍ മാര്‍ക്കറ്റിംഗ് അവാര്‍ഡ്‌സ് സൗത്ത് 2026ല്‍ രണ്ട് പുരസ്‌കാരങ്ങള്‍ നേടി ബിഎംഇജി

ഗോഡ്‌സ്പീഡ് ഇമിഗ്രേഷന് കൊച്ചിയില്‍ പുതിയ കോര്‍പറേറ്റ് ഓഫീസ്; വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

ബോക്‌സ് ഓഫീസിൽ നിവിൻ പോളി - ഗിരീഷ് എ ഡി - ഭാവന സ്റ്റുഡിയോസ് മാജിക്; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' രണ്ടാം ട്രെയിലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്നാ സിനിമയിൽ ഏറ്റവും എക്സൈറ്റ് ചെയ്യിപ്പിച്ചത് അതിന്റെ തിരക്കഥ: വിജയരാഘവൻ

ബിജു മേനോന് പിറന്നാൾ സമ്മാനം; നടന്റെ ജന്മദിനത്തിൽ 'അവറാച്ചൻ ആൻഡ് സൺസ്' പുതിയ ഗാനം പുറത്ത്

SCROLL FOR NEXT