Gulf Stream

സൗദി കിരീടാവകാശി ഇന്ത്യ സന്ദ‍ർശിക്കുമെന്ന് റിപ്പോർട്ട്

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്.അടുത്തമാസം പകുതിയോടെ സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യയിലെത്തുമെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇന്തോന്വേഷ്യയിലേക്കുളള യാത്രാ മധ്യേയായിരിക്കും സന്ദർശനം. നവംബർ 14 ന് ഇന്ത്യയിലെത്തുന്ന സൗദി കിരീടാവകാശി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തും. തുടർന്ന് ഇരുവരും ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയ്ക്കായി യാത്രയാകും. നവംബർ 15- 16 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്.

ഉഭയകക്ഷി ചർച്ചകള്‍ക്കായി സെപ്റ്റംബറില്‍ വിദേശ കാര്യമന്ത്രി എസ് ജയശങ്കർ റിയാദിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയുടെ ക്ഷണം സല്‍മാന്‍ രാജകുമാരനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് സന്ദർശനമെന്നാണ് സൂചന. ഉക്രൈന്‍ -റഷ്യ യുദ്ധ സാഹചര്യം, ഊർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളെല്ലാം കൂടികാഴ്ചയില്‍ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എണ്ണ ഉല്‍പാദനം കുറയ്ക്കാനുളള ഒപെക് തീരുമാനവും തുടർന്നുളള അന്താരാഷ്ട്ര സാഹചര്യവുമൊക്കെ വിലയിരുത്തുമ്പോള്‍ ഇരുവരും തമ്മിലുളള കൂടികാഴ്ചയും തുടർന്നുവരുന്ന ഉച്ചകോടിയും നിർണായകമാകും.

.

ഇന്ത്യയില്‍ 100 ബില്ല്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന സൗദി അറേബ്യയുടെ പ്രഖ്യാപനമുള്‍പ്പടെയുളളകാര്യങ്ങളിലെ പുരോഗതിയും വിഷയമാകും. 2016 ലും 2019 ലും നരേന്ദ്രമോദി സൗദി അറേബ്യയില്‍ സന്ദർശനം നടത്തിയിട്ടുണ്ട്

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT