Gulf Stream

സൗദി പൗരന്മാ‍ർക്ക് ഇന്ത്യയുള്‍പ്പടെയുളള രാജ്യങ്ങളിലേക്ക് പോകുന്നതിന് വിലക്ക്

ഇന്ത്യ ഉള്‍പ്പടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്നും സൗദി അറേബ്യ പൗരന്മാരെ വിലക്കി. ഈ രാജ്യങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്തിയാണ് തീരുമാനമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്സ് അറിയിച്ചു. ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോങ്കോ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല രാജ്യങ്ങളിലേക്ക് പോകുന്നതിനാണ് വിലക്ക്. ഈ രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകളില്‍ ഉണ്ടാകുന്ന വർദ്ധനവാണ് തീരുമാനത്തിന് കാരണമായത്. സൗദിയില്‍ കഴിഞ്ഞ ദിവസം 467 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 493 പേരാണ് രോഗമുക്തി നേടിയത്. രണ്ട് മരണവും റിപ്പോർട്ട് ചെയ്തു.

സൗദിയില്‍ കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് കുരങ്ങുപനി റിപ്പോ‍ർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം കണ്ടെത്തിയാല്‍ ഏത്രയും പെട്ടെന്ന് മികച്ച ചികിത്സ നല്‍കാനുളള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. രോഗവ്യാപനം തടയാനുളള നടപടികളുമെടുത്തിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

വിലായത്ത് ബുദ്ധയിൽ ഷമ്മി ചേട്ടന്റെ ഏറ്റവും മികച്ച പെർഫോമൻസ് ആയിരിക്കും: പൃഥ്വിരാജ്

'ഫ്രം ദി മേക്കേഴ്‌സ് ഓഫ് കിഷ്കിന്ധാ കാണ്ഡം'; 'എക്കോ' വരുന്നു, സെൻസറിങ് പൂർത്തിയായി

ഇ-ഗ്രാന്റ്‌സ് ഇല്ല, ഫീസ് അടക്കണം; ഇങ്ങനെയും നിഷേധിക്കപ്പെടാം, ആദിവാസി വിദ്യാര്‍ത്ഥികളുടെ ഉന്നത വിദ്യാഭ്യാസം

നയൻതാരയ്ക്ക് ജന്മദിനാശംസകളുമായി "ഡിയര്‍ സ്റ്റുഡന്‍റ്സ്" പുതിയ പോസ്റ്റർ; ചിത്രം ഉടൻ പ്രേക്ഷകരിലേക്ക്

ഭാവനയ്‌ക്കൊപ്പം റഹ്‌മാനും; 'അനോമി - ദ ഇക്വേഷൻ ഓഫ് ഡെത്ത്' ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT