Gulf Stream

ചരിത്രം കുറിച്ച് സൗദി അറേബ്യ,റയ്യാന ബർണാവി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി

രാജ്യത്തിന്‍റെ ബഹിരാകാശ ചരിത്രത്തില്‍ നിർണായക ചുവടുവയ്പ് നടത്തി സൗദി അറേബ്യ. അറബ് ലോകത്ത് നിന്നും ഐഎസ്എസിലെത്തുന്ന ആദ്യ വനിതയായി സൗദി അറേബ്യയുടെ റയ്യാന ബർണവി. റയ്യാനയും അലി അല്‍ഖർനിയും ആക്സിയം മിഷന്‍ 2 ദൗത്യത്തിന്‍റെ ഭാഗമായാണ് ഐഎസ്എസിലെത്തിയത്. സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ് ക്രാഫ്റ്റില്‍ യുഎഇ പ്രാദേശിക സമയം വൈകീട്ട് 5.12 നാണ് ഇരുവരും ഐഎസ്എസിലേക്ക് പ്രവേശിച്ചത്. 16 മണിക്കൂർ സഞ്ചരിച്ചാണ് 4 അംഗം സംഘം അവിടെയെത്തിയത്. ഇരുവരും എട്ട് ദിവസം അവിടെ ചെലവഴിക്കും.

ഐഎസ്എസിലെത്തിയ റയ്യാന സല്‍മാന്‍ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടും നന്ദി രേഖപ്പെടുത്തി. മാതാപിതാക്കള്‍ക്കും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നുവെന്നും റയ്യാന അറിയിച്ചു. ഐഎസ്എസിലുളള യുഎഇയുടെ സുല്‍ത്താന്‍ അല്‍ നെയാദിക്കും സംഘത്തിനുമൊപ്പം സൗദി ബഹിരാകാശ സംഘം ചേർന്നു.

സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാമും യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ബഹിരാകാശ യാത്രാ കമ്പനിയായ ആക്‌സിയവും സഹകരിച്ചുകൊണ്ടാണ് 10 ദിവസത്തെ ബഹിരാകാശ ദൗത്യം നടത്തുന്നത്. 20 ഓളം പരീക്ഷണങ്ങള്‍ ഇവർ നടത്തും. സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്‍റെ വിഷൻ 2030 ന്‍റെ ഭാഗമായാണ് സൗദി ബഹിരാകാശ കമ്മിഷന്‍റെ (എസ്‌എസ്‌സി) സൗദി ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

'ദി റൈഡിലൂടെ മലയാള ഭാഷയെ കശ്മീർ വരെ എത്തിക്കാൻ കഴിഞ്ഞു'; രസകരമായ പ്രതികരണവുമായി സുധി കോപ്പ

വിജയം തുടരും; മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ട് വീണ്ടും; നിർമ്മാണം ആഷിഖ് ഉസ്മാൻ

മതവിശ്വാസിയെ തര്‍ക്കിച്ച് തോല്‍പിക്കലല്ല യുക്തിവാദിയുടെ ജോലി; വൈശാഖന്‍ തമ്പി അഭിമുഖം

വയനാട് ഫണ്ട്, കണക്കുണ്ട്, വീട് വരും | Shanimol Osman Interview

പ്രകൃതിദത്ത ഉല്‍പ്പന്നങ്ങളുമായി ടൈഗര്‍ ഫുഡ്‌സ് ഇന്ത്യ യുഎഇ വിപണിയിലും

SCROLL FOR NEXT