Gulf Stream

കളളടാക്സികള്‍ക്ക് തടയിടാന്‍ പരിശോധന ക‍ർശനമാക്കി ദുബായ് പോലീസ്

അനധികൃതമായി യാത്രാക്കാരെ കയറ്റി സർവ്വീസ് നടത്തുന്നവർക്കെതിരെ പരിശോധന കർശനമാക്കി അധികൃതർ. ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റിയും പാസഞ്ചേഴ്സ് ട്രാന്‍സ്പോർട്ട് ആക്ടിവിറ്റീസ് മോണിറ്ററിംഗ് വിഭാഗവും സംയുക്തമായാണ് പരിശോധനകള്‍ നടത്തുന്നത്. ഇത്തരത്തില്‍ കളളടാക്സികളായ 41 വാഹനങ്ങള്‍ പരിശോധനയില്‍ പിടിച്ചെടുത്തു. നിയമലംഘകർക്കെതിരെ പിഴ ചുമത്തുമെന്നും വാഹനം കണ്ടുകെട്ടുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

യാത്രാക്കാരെ കൊണ്ടുപോകുന്നതിനായി ലൈസന്‍സില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. ഡ്രൈവറുമായി യാതൊരു പരിചയവുമില്ലാത്തവരാണ് ഇത്തരം വാഹനങ്ങളിലെ യാത്രക്കാരെങ്കില്‍ അത് കളള ടാക്സി ഗണത്തില്‍ പെടുത്തും. സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചോ നേരിട്ടോ ഇത്തരം വാഹനങ്ങള്‍ക്കായി പ്രചരണം നടത്തുന്നതും കുറ്റകരമാണ്.

ഇത്തരത്തില്‍ ജബല്‍ അലിയില്‍ നടത്തിയ പരിശോധനയിലാണ് 41 വാഹനങ്ങള്‍ പിടിച്ചെടുത്തത്. 39 പേർ അറസ്റ്റിലായി. ഇവരില്‍ 25 പേർ അനധികൃതമായി യാത്രാക്കാരെ കൊണ്ടുപോയിരുന്നവരാണ്. 14 പേർ വാഹനങ്ങളിലേക്ക് ആളുകളെ എത്തിച്ചിരുന്നവരാണ്. ദുബായ് പോലീസിന്‍റെ സഹകരണത്തോടെ വ്യാജ ടാക്സികള്‍ കൂടുതലുളള മേഖലകള്‍ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കാനും ബോധവല്‍ക്കരണം നടത്താനുമുളള നീക്കത്തിലാണ് ആർ ടി എ

BIG Ms in full throttle mode; 'പേട്രിയറ്റ്' സെക്കൻഡ് ലുക്ക് എത്തി

തമിഴ്‌നാട്ടിലും ചരിത്രം കുറിച്ച് 'ടോക്സിക്'; യഷ്-ഗീതു മോഹൻദാസ് ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയത് വമ്പൻ തുകയ്ക്ക്

കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ് മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിൽ, അഭിനയമെന്ന് കെ.എസ്.യു; കണ്ണൂരില്‍ സംഭവിച്ചതെന്ത്?

'അമ്പലപ്രാവിന്റെ...'; ഈസ്റ്റ് കോസ്റ്റ് വിജയൻ ചിത്രം 'ഭീഷ്മർ' ഗാനം പുറത്ത്

ഈസ്റ്റ് കോസ്റ്റ് വിജയൻ ഒരുക്കുന്ന 'ഭീഷ്മർ' ഓഡിയോ ലോഞ്ച് നടന്നു; മാർച്ച് 20 ന് തിയറ്ററുകളിലേക്ക്

SCROLL FOR NEXT