Gulf Stream

പിഎം ശ്രീ നടപ്പാക്കരുത്; വിട്ടുവീഴ്ച വേണ്ടെന്നതാണ് യൂത്ത് ലീഗ് നിലപാട്: സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്നാണ് യൂത്ത് ലീഗിന്‍റെ നിലപാടെന്ന് മുസ്‌ലിം ലീഗ് നേതാവ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ. വിഷയത്തിൽ നേതാക്കളുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും യൂത്ത് ലീഗ് സമ്മേളനങ്ങളിലെ ചർച്ചകളിലും പദ്ധതിയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് ഉയർന്നതെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീയുമായി ബന്ധപ്പെട്ട തീരുമാനം നിലവിൽ സബ് കമ്മിറ്റിയുടെ പരിഗണനയിലാണ്. സബ് കമ്മിറ്റിയുടെ തീരുമാനം അറിഞ്ഞശേഷം യൂത്ത് ലീഗിന്‍റെ നിലപാട് വ്യക്തമാക്കുമെന്നും മുനവറലി തങ്ങൾ പറഞ്ഞു. കഴിഞ്ഞ സർക്കാരാണ് പദ്ധതിയിൽ ഒപ്പുവച്ചത്. ഇപ്പോഴത്തെ സർക്കാർ വിഷയം പഠിച്ചുവരികയാണ്. പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രിക്ക് വിഷയത്തിൽ വ്യക്തതക്കുറവുണ്ടെന്ന അഭിപ്രായമില്ലെന്നും മുനവറലി തങ്ങൾ പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതിയായതിനാൽ നടപ്പാക്കുമ്പോൾ കൂടുതൽ വ്യക്തത ആവശ്യമാണ്. എസ്‌എസ്‌കെ ഉൾപ്പെടെയുള്ള ഫണ്ടുകളിൽ കേന്ദ്രനയം ബാധകമാകുമോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അപ്രഖ്യാപിത പവർകട്ടിനെക്കുറിച്ചുള്ള ചോദ്യത്തിന്, ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഏത് വിഷയവും സർക്കാർ പഠിച്ച് പരിഹാരമാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം പ്രതികരിച്ചു. ബോൺവേ ഇന്‍റർനാഷണല്‍ ഗ്രൂപ്പിന്‍റെ പുതിയ കോർപറേറ്റ് ഓഫിസ് ഉദ്ഘാടനം ചെയ്തശേഷം ദുബായിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുനവറലി തങ്ങൾ.

ബോൺവേ ഗ്രൂപ്പിന്‍റെ പുതിയ ഓഫിസ് ദുബായിൽ

ബോൺവേ ഇന്‍റർനാഷണല്‍ ഗ്രൂപ്പിന്‍റെ പുതിയ കോർപറേറ്റ് ഓഫിസ് ദുബായ് ഖിസൈസ് ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചു. സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഓഫിസ് ഉദ്ഘാടനം ചെയ്തു. 2021ൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിന്‍റെ പ്രധാന ഉൽപന്നം മൗജ സോഡയാണ്. ഇന്ത്യയിൽനിന്ന് നേരിട്ട് എത്തിക്കുന്ന ടെൻഡർ കോക്കനട്ട് വാട്ടർ, ബ്ലൂ ലെമനൈഡ് എന്നിവ ഒക്ടോബർ ആദ്യം മുതൽ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ ഉൽപന്നങ്ങൾ വൈകാതെ യുകെ വിപണിയിലും ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഡയറക്ടർ കെ.പി.കെ. ഫായിസ് പറഞ്ഞു. ഡയറക്ടർമാരായ ഷിയാഫ്, അജാസ്, സർതാജ്, ജോർജ്, പി.വി. ഇസ്മായീൽ, ഖാലിദ് വളപ്പിൽ, സിറാജ്, നൗഷീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ആരോഗ്യമേഖലയിലെ സങ്കീർണ്ണമായ വെല്ലുവിളികൾക്ക് എഐയിലൂടെ പരിഹാരം; 'എഐ ബിൽഡേഴ്സ് സമ്മിറ്റി'ൽ ശ്രദ്ധേയമായി വിദ്യാർഥികളുടെ എഐ പ്ലാറ്റ്ഫോമുകൾ

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

'കേരളാ പൊലീസാടാ ഇപ്പുറത്ത്'; നായകനായി പ്രകാശ് വർമ്മ, ഒപ്പം കാരിക്കാമുറി ഷൺമുഖനും, 'ലോ ആൻഡ് ഓർഡർ' ട്രെയ്‌‍ലർ

SCROLL FOR NEXT