Gulf Stream

ബോളിവുഡിന്‍റെ ഇഷ്ടനഗരമായി ദുബായ്

ഷാരൂഖ് ഖാന്‍, സജ്ഞയ് ദത്ത് തുടങ്ങി ബോളിവുഡില്‍ നിന്നുളള നിരവധി പ്രമുഖർ ദുബായില്‍ വീട് സ്വന്തമാക്കി കഴിഞ്ഞു. ആ ട്രെന്‍റിനൊപ്പം കൂടുതല്‍ പേർ എത്തുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദുബായില്‍ ദീർഘ കാലാടിസ്ഥാനത്തില്‍ വില്ലയോ ഫ്ളാറ്റോ വാങ്ങി സ്ഥിരതാമസമാക്കുകയാണ് ബോളിവുഡിന്‍റെ ഇഷ്ടതാരങ്ങള്‍. കിക്കു ശാരദ, കരണ്‍കുദ്ര,തേജസ്വനി പ്രകാശ് തുടങ്ങിയർക്ക് പിന്നാലെ പിന്നണി ഗായകനും സംഗീത സംവിധായകനുമായ അങ്കിത് തിവാരിയും ദുബായില്‍ ഫ്ളാറ്റ് വാങ്ങി.

മാതൃരാജ്യത്തിന് പുറത്ത് താന്‍ ആദ്യമായി വാങ്ങുന്ന ഫ്ളാറ്റാണ് ഇതെന്ന് അങ്കിത് തിവാരി പറഞ്ഞു. ദുബായ് ഇഷ്ടനഗരമാണെന്നും അദ്ദേഹം പറഞ്ഞു. ജുമൈറ വില്ലേജിലെ ഡാന്യൂബ് പ്രോപ്പർട്ടീസിന്‍റെ എലൈറ്റ്സിലാണ് അങ്കിത് തിവാരിയുടെ പുതിയ വീട്. ദുബായില്‍ വില്ലകളും ഫ്ളാറ്റുകളും വാങ്ങുന്നതിനായി കൂടുതല്‍ ബോളിവുഡ് താരങ്ങളുമായി ചർച്ച നടക്കുന്നുണ്ടെന്ന് ഡാന്യൂബ് പ്രോപ്പർട്ടീസ് ചെയർമാനും സ്ഥാപകനുമായ റിസ്വാൻ സാജൻ പറഞ്ഞു.2014 ല്‍ ആദ്യ പദ്ധതി ആരംഭിച്ചതിന് ശേഷം മൊത്തം 20 പദ്ധതികളാണ് ഉണ്ടായിരുന്നത്. അതില്‍ 13 എണ്ണം പൂർത്തിയായി. 2022 ല്‍ 6 എണ്ണം പൂർത്തിയാക്കി. 2023 ന്‍റെ രണ്ടാം പാദത്തില്‍ ഒരെണ്ണം കൂടി പൂർത്തിയാകും. കൃത്യസമയത്ത് ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ കഴിയുന്നുവെന്നുളളതാണ് തങ്ങളിലവർക്കുളള വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

എലൈറ്റ്സിനെ ഒരു സ്റ്റുഡിയോ ഫ്ളാറ്റിന്‍റെ വില ആരംഭിക്കുന്നത് 599,000 ദിർഹത്തിലാണ്.268 സ്റ്റുഡിയോകൾ, 203 വൺ ബെഡ്‌റൂം ഫ്ളാറ്റുകള്‍, 65 രണ്ട് ബെഡ്‌റൂം ഫ്ലാറ്റുകൾ, 13 മൂന്ന് ബെഡ്‌റൂം ഫ്‌ളാറ്റുകൾ, നാല് ഡ്യൂപ്ലെക്‌സുകൾ എന്നിവയാണ് എലൈറ്റ്സിലുളളത്.

കെ.സി കേരളത്തിൽ മത്സരിക്കുമോ? | KC Venugopal Exclusive Interview

ഗള്‍ഫിനേക്കാള്‍ എണ്ണ നിക്ഷേപം; വെനസ്വേലയിലെ അമേരിക്കന്‍ അധിനിവേശത്തിന് പിന്നിലെ താല്‍പര്യം എന്ത്?

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഷാരൂഖ് ഖാന്‍ ഉദ്ഘാടകനായി,പാന്തര്‍ ക്ലബ് ദുബായില്‍ തുറന്നു

നിക്കോളാസ് മദൂറോയും ഭാര്യയും അമേരിക്കയുടെ പിടിയില്‍, കാരക്കാസില്‍ അടക്കം സ്‌ഫോടനങ്ങള്‍; വെനസ്വേലയില്‍ നടക്കുന്നത് എന്ത്?

SCROLL FOR NEXT