Gulf Stream

യുഎഇയില്‍ ഉച്ചവിശ്രമം ജൂണ്‍ 15 മുതല്‍

രാജ്യം കടുത്ത ചൂടിലേക്ക് കടന്നതോടെ പുറം ജോലിചെയ്യുന്നവർക്ക് യുഎഇയില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമം അനുവദിച്ചു. തുടർച്ചയായ 18 ആം വർഷമാണ് യുഎഇയില്‍ ഉച്ചവിശ്രമം നടപ്പിലാക്കുന്നത്.ഉച്ചക്ക് 12.30 മുതല്‍ 3 മണിവരെയാണ് പുറം ജോലികള്‍ക്ക് വിലക്കുളളത്. ചൂട് കാരണമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും അപകടങ്ങളും തടയുന്നത് ലക്ഷ്യമിട്ടാണ് ഉച്ചവിശ്രമം നല്‍കുന്നത്. മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കിത്തുടങ്ങിയതോടെ ഇത്തരം അപകടങ്ങളും ആരോഗ്യപ്രശ്നങ്ങളും കുറഞ്ഞതായി മാനുഷിക-സ്വദേശി വല്‍ക്കരണമന്ത്രാലയവക്താവ് മുഹ്സിന്‍ അല്‍ നാസി പറഞ്ഞു.

നിയമം ലംഘിക്കുന്നസ്ഥാപനങ്ങളില്‍ നിന്ന് ഒരു തൊഴിലാളിക്ക് 5000 എന്ന രീതിയില്‍ പിഴ ചുമത്തും. പരമാവധി 50,000 ദിർഹം വരെയായിരിക്കും പിഴ ചുമത്തുക. നിയമം പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് തൊഴിലാളികളെയും തൊഴിലുടമകളെയും ബോധവത്കരിക്കാനുളള പരിപാടികളും നടപ്പിലാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും നിയമലംഘനം റിപ്പോർട്ട് ചെയ്യാം. മന്ത്രാലയത്തിന്‍റെ ആപ്പിലൂടെയോ 600590000 എന്ന നമ്പറിലൂടെയോ നിയമലംഘനം അറിയിക്കാം

‘ആരം’ സിനിമയിലെ ‘നറു തിങ്കൾ നീ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

'കരിയറിലെ ആദ്യ പൊലീസ് റോൾ'; പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ സിനിമയെ കുറിച്ച് മാത്യു തോമാസ്

ആശ ഷമ്മിയുടെ അമ്മയോ!! അസാധ്യ അഭിനയ മുഹൂർത്തങ്ങളുമായി ഉർവശി

'കേരളാ പൊലീസാടാ ഇപ്പുറത്ത്'; നായകനായി പ്രകാശ് വർമ്മ, ഒപ്പം കാരിക്കാമുറി ഷൺമുഖനും, 'ലോ ആൻഡ് ഓർഡർ' ട്രെയ്‌‍ലർ

"അവറാച്ചൻ ആൻഡ് സൺസ്" ഒക്ടോബർ 2 മുതൽതിയറ്ററുകളിൽ

SCROLL FOR NEXT