Gulf Stream

യുഎഇ അനുസ്മരണ-ദേശീയ ദിനം:ആദരമർപ്പിച്ച് എം എ യൂസഫലി

യുഎഇയുടെ അനുസ്മരണ ദേശീയ ദിനങ്ങളില്‍ രാജ്യത്തിന് ആദരവ് അർപ്പിച്ച് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. ഒരു രാജ്യത്തിന്‍റെ ഹൃദയം അവിടത്തെ ജനങ്ങളാണ്. സിവിൽ, മിലിട്ടറി, മാനുഷിക സേവന മേഖലകളിൽ യുഎഇയിലും വിദേശത്തും ദേശീയ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച ധീര സൈനികരെ ആദരവോടെ ഓർമ്മിക്കുന്നു. രാജ്യ പുരോഗതിയുടെ ദൗത്യത്തിൽ തങ്ങളെ പ്രചോദിപ്പിക്കുന്ന യുഎഇയുടെ ഭരണനേതൃത്വത്തിന് ആദരവ് അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം 51 മത് ദേശീയ ദിനം ഈ ഡിസംബർ രണ്ടിന് ആഘോഷിക്കുന്ന സന്തോഷവേളയില്‍ ദീർഘവീക്ഷണമുള്ള നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും ആശംസകള്‍ നേരുന്നു. അഞ്ച് പതിറ്റാണ്ടിനിടെ യുഎഇ കൈവരിച്ചത് അത്ഭുതകരമായ പുരോഗതിയാണ്. മരുഭൂമിയിൽ നിന്ന് ആധുനികവും അഭിവൃദ്ധി പ്രാപിക്കുന്നതുമായ ഒരു രാജ്യം, ലോകത്തെ മുഴുവൻ സ്വാഗതം ചെയ്യുന്ന അവസരങ്ങളുടെയും മാനുഷിക മൂല്യങ്ങളുടെയും നാടായി വളർന്നുവന്നു. വികസനത്തിന്‍റെ ആറാം ദശകത്തിലേക്ക് ചുവടുവെക്കുമ്പോൾ,പ്രിയപ്പെട്ട യുഎഇയുടെ ഭാവി കൂടുതൽ ശോഭനമാക്കാനുള്ള ശ്രമങ്ങളില്‍ കൈകോർക്കുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

ലാൽ സാറിന്റെ ആക്ടിങ് മെസ്സിയുടെ ഫുട്ബോൾ കളി പോലെ, കാണുമ്പോൾ സിമ്പിൾ ആയി തോന്നും: സന്തോഷ് തുണ്ടിയിൽ

‘പ്രേതത്തെ പേടിയില്ലെങ്കിൽ പിന്നെന്താ പോലീസുകാർ ആ ഫയലിനെ പേടിക്കുന്നേ'; 'ഉന്മാദം' ട്രെയിലർ

കുമ്പളങ്ങി നൈറ്റ്‌സിന്റെ ഭാഗമായി എന്നത് പ്രൈഡ് മാത്രമല്ല, ഒരു അഹങ്കാരം: സുഷിൻ ശ്യാം

അയാൾക്ക് ആർത്തിയാണ്... അഭിനയത്തോട്; ‘മലയാളത്തിന്റെ മമ്മൂട്ടി’

72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം; ചരിത്രം കുറിച്ച് മമ്മൂട്ടിയും വിസ്മയത്തിളക്കത്തിൽ മലയാള സിനിമയും

SCROLL FOR NEXT