Gulf Stream

വാ‍ട്സ്അപ്പ് നിർമ്മിതബുദ്ധി ഉപഭോക്തൃസേവനം സലേം ആരംഭിച്ച് ലുലു

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന വാ‍ട്സ്അപ്പ് നിർമ്മിതബുദ്ധി ഉപഭോക്തൃസേവനം സലേം ആരംഭിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഇത് ബാധകമാകുക.

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുന്നവർക്ക് അവരുടെ ഓർഡറുകളുടെ ഡെലിവറി വേഗത്തില്‍ ട്രാക്ക് ചെയ്യാനും യുഎഇയിലുളളവർക്ക് സാധനങ്ങള്‍ക്ക് വാങ്ങാനും ഇതിലൂടെ സാധിക്കും.ഇതോടെ വാട്സ് അപ്പ് വഴി ലോയല്‍റ്റ് പ്രോഗ്രാം അവതരിപ്പിക്കുന്ന ആദ്യ റീടെയ്ലറായി ലുലു ഹൈപ്പർപ്പാർക്കറ്റ്.

ഉപഭോക്തൃസേവനകേന്ദ്രങ്ങളിലെ ജോലിഭാരം ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായകമായെന്ന് ലുലു ഗ്രൂപ്പിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു.2022 ജൂലൈ മുതല്‍ സലേം വാട്സ് അപ്പില്‍ 300 ലധികം വ്യക്തിഗത ഓഫറുകളും നല്‍കിയിരുന്നു.

സ്ഥിരം കേൾക്കുന്ന എല്ലാം സഹിക്കുന്ന സ്ത്രീകളുടെ കഥയിൽ നിന്നും വ്യത്യസ്തം, അതാണ് 'പെണ്ണ് കേസി'ലേക്ക് ആകർഷിച്ചത്: നിഖില വിമൽ

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

SCROLL FOR NEXT