Gulf Stream

കേന്ദ്രത്തിന് നല്‍കിയ കണക്കെങ്ങനെ എസ്റ്റിമേറ്റ് കണക്കാകും? പിഎംഎ സലാം

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നല്‍കിയത് കളളക്കണക്കാണെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. കണക്ക് കൃത്യമാണെന്ന് തെളിയിക്കാന്‍ സർക്കാരിനെ വെല്ലുവിളിക്കുന്നു.കേന്ദ്രസർക്കാരിന് നല്‍കിയത് ചെലവാക്കിയ കണക്കല്ലേ, ചെലവാക്കാന്‍ ഉദ്ദേശിക്കുന്ന തുകയെ കുറിച്ചുളള കണക്കല്ലല്ലോ. കേന്ദ്രത്തിന് കള്ള കണക്കാണോ സംസ്ഥാന സർക്കാർ നൽകുകയെന്നും അദ്ദേഹം ദുബായിൽ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ദുരന്തസമയത്ത് സന്നദ്ധ സംഘടനകളും പ്രവർത്തകരും സഹായിച്ചത് കേരളം കണ്ടതാണ്. ദുരിത നിവാരണ പ്രവർത്തനങ്ങള്‍ക്ക് സർക്കാരിന് പണം ചെലവായിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ കണക്കുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

അവശ്യസാധനങ്ങൾ ഉൾപ്പെടെ പലയിടത്തുനിന്നും ലഭിച്ചിരുന്നു. മൃതദേഹങ്ങൾ സംസ്കരിച്ചത്‌ ബന്ധുക്കളും സന്നദ്ധപ്രവർത്തകരുമാണ്. മൃതദേഹം സംസ്കരിക്കാൻ 75,000 രൂപയെന്നത് മരിച്ചവരുടെ കുടുംബത്തെ അപമാനിക്കുന്നതാണ്.. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഹാരിസണ്‍റെ ഭൂമി വിട്ടുനല്‍കുന്നതടക്കമുളള കാര്യങ്ങള്‍ മുസ്ലീം ലീഗിന്‍റെ മേല്‍നോട്ടത്തില്‍ ചർച്ചകളിലൂടെ നടന്നതാണെന്നും അദ്ദേഹം പറഞ്ഞു.കണക്ക് സംബന്ധിച്ച റവന്യൂ വകുപ്പിന്‍റെ വിശദീകരണം പരിഹാസ്യമാണ്. ആവശ്യത്തിന് സാധനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയും വയനായ് കളക്ടറും പറഞ്ഞത് ഇന്നും ജനങ്ങള്‍ക്ക് മുന്നിലുണ്ട്.ഇക്കാര്യത്തില്‍ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT