Gulf Stream

'ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം' ദുബായില്‍ നടന്നു

വി.കെ.എം കളരിയുടെ 'ഗുരുശ്രേഷ്ഠം-പ്രതിഭാസംഗമം' പരിപാടി ഖിസൈസ് കാപിറ്റല്‍ സ്‌കൂളില്‍വെച്ച് നടന്നു.15 വര്‍ഷമായി വി.കെ.എം കളരിയില്‍ കളരി അഭ്യസിക്കുന്നവര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിച്ചു. 42 വര്‍ഷത്തെ കളരിപ്പയറ്റ് ജീവിതത്തിനിടയില്‍ പഠിച്ചതെല്ലാം നാട്ടിലെ അതേ രീതിയില്‍ തുടര്‍ന്ന് അതിന്‍റഎ പ്രാധാന്യം കുട്ടികളിലേക്ക് കൂടുതലായി എത്തിക്കുന്നതിനായി എട്ട് തലങ്ങളായി വിഭജിച്ചു, നാല് പതിറ്റാണ്ട് പിന്നിട്ട തന്‍റെ കളരി പാരമ്പര്യം പ്രവാസ ലോകത്ത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് താനെന്നും പൊന്നാനി സ്വദേശി കൂടിയായ മണികണ്ഠന്‍ ഗുരുക്കൾ പറഞ്ഞു.

യുഎഇയില്‍ ആദ്യമായാണ് ഒരു കളരി സ്ഥാപനം ശിഷ്യര്‍ക്ക് ഗുരു പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. 10 വര്‍ഷത്തിലധികമായി വി.കെ.എം കളരിയില്‍ കളരി പഠിക്കുന്ന പൂർവ വിദ്യാര്‍ഥികള്‍ക്ക് ആദരവും നല്‍കി. തുടര്‍ന്ന് 350 കുട്ടികളുടെ മെയ്താരിയില്‍നിന്നും പ്രതിരോയിലേക്കുളള ചുവടുമാറ്റ പരിപാടിയും നടന്നു.വായ്പ്പയറ്റ് (മെയ്ത്താരി), വടിപ്പയറ്റ് (കോല്‍ത്താരി), വാള്‍പ്പയറ്റ് (അങ്കത്താരി), വെറും കൈ പ്രയോഗം തുടങ്ങി 8 ഘട്ടങ്ങളിലൂടെയാണ് ശിഷ്യര്‍ക്ക് പയറ്റ് ചൊല്ലിക്കൊടുക്കുന്നത്. അഞ്ച് വയസ്സുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ കളരി പരിശീലിക്കുന്നുണ്ട്. 2011 ലാണ് അറബി നാട്ടില്‍ കളരിപ്പയറ്റ് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആദ്യമായി ഒരു കളരി ദുബായ് കരാമയില്‍ ആരംഭിച്ചത്. ഇപ്പോൾ ഖിസൈസ്, അൽ നഹ്ദ, ഷാർജ എന്നിവിടങ്ങളിൽ ശാഖകളുണ്ട്.മണികണ്ഠൻ ഗുരുക്കൾ, ഉമേഷ്, ശുഭലക്ഷ്മി, ഗിരിജ, രാജു മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT