zarandah.bha
Gulf Stream

എഐയുടെ സഹായത്തോടെ പുസ്തത്തിന്‍റെ കവർ പേജ്, കുട്ടികള്‍ക്കായി രചനാമത്സരം, ഷാ‍ർജ പുസ്തകോത്സവത്തില്‍ വേറിട്ട ആശയവുമായി ഷംസ് പവലിയന്‍

ഷാർജ പുസ്തകോത്സവത്തില്‍ വേറിട്ട ആശയങ്ങളുമായി ശ്രദ്ധനേടി ഷംസ് പവലിയന്‍. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ പുസ്തത്തിന്‍റെ കവർ പേജ് നിർമ്മിക്കാനാഗ്രഹിക്കുന്നവർക്ക് ഷംസ് പവലിയന്‍ സന്ദർശിക്കാം. കുട്ടികളുടെ സർഗ്ഗശേഷി പ്രോത്സാഹിപ്പിക്കുന്നതിനായി എഴുത്തുമത്സരവും ഷംസില്‍ ഒരുക്കിയിട്ടുണ്ട്. പവലിയനിലെ ക്യൂ ആർ കോഡ് സ്കാന്‍ ചെയ്ത് മത്സരത്തിന്‍റെ ഭാഗമാകാം. മത്സരത്തിലെ വിജയികളെ പുസ്തകമേളയുടെ അവസാന ദിവസം പ്രഖ്യാപിക്കും.

എഴുത്തുകാർക്ക് അവരുടെ അനുഭവങ്ങളും പുസ്തകചർച്ചകളും നടത്താന്‍ പോഡ് കാസ്റ്റ് സ്റ്റുഡിയോയും ഷംസ് ഒരുക്കിയിട്ടുണ്ട്. നിങ്ങളും പുസ്തകവും തമ്മില്‍ എന്ന ആശയത്തിലാണ് നവംബർ 5 ന് ആരംഭിച്ച, 12 ദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം ഷാർജ എക്സ്പോ സെന്‍ററില്‍ പുരോഗമിക്കുന്നത്. പ്രവേശനം സൗജന്യമാണ്.

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം; നിർമ്മാണം വൗ സിനിമാസ്, വിലാസിനി സിനിമാസ്

അക്ഷരങ്ങളുടെ ഉത്സവത്തിന് ഷാർജയിൽ നാളെ തിരിതെളിയും; 124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ

100 മില്യൺ ദിർഹത്തിന്‍റെ ഓഫറുകളുമായി ലുലു; രണ്ട് മാസം നീളുന്ന 'ഫെസ്റ്റിവൽ ഓഫ് പ്രമോഷൻസ്'

വ്യാജ പ്രചാരണം നടത്തിയവർ മാപ്പ് പറഞ്ഞാലും കേസുകളിൽ നിന്ന് പിന്നോട്ടില്ലെന്ന് ലുലു ഗ്രൂപ്പ്

'നിലാ താരം നീയെൻ അകമേ...' സിദ് ശ്രീറാമിൻ്റെ 'ഭൗമ'യിലെ പാറും പാരാകെ... ഗാനം പുറത്ത്

SCROLL FOR NEXT