Gulf Stream

'മഞ്ജു വാര്യരുടെയും ഭാവനയുടെയും പ്രതിഫലം എനിക്കില്ല' ;തുല്യവേതനത്തില്‍ പ്രതികരിച്ച് ഇര്‍ഷാദ്

സിനിമയുള്‍പ്പടെയുളള മേഖലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനമെന്ന വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ഇര്‍ഷാദ് അലി. താനും മഞ്ജു വാര്യരും ഒരുമിച്ച് സിനിമ ചെയ്യുകയാണെങ്കില്‍ തന്നേക്കാള്‍ പ്രതിഫലം മജ്ഞുവാര്യര്‍ക്കാകുമെന്നുളളതില്‍ സംശയമില്ല. ഭാവനയ്‌ക്കൊപ്പം താന്‍ ചെയ്യാനിരിക്കുന്ന സിനിമയില്‍ തന്നേക്കാള്‍ പത്തിരട്ടി പ്രതിഫലമാണ് അവര്‍ക്കെന്നും അദ്ദേഹം പറഞ്ഞു.

നയന്‍താരയെപോലെ തിയ്യേറ്ററിലേക്ക് ആളുകളെ കൊണ്ടുവരാന്‍ കഴിയുന്ന നടിമാര്‍ക്കുളളതിന്റെ പകുതി പ്രതിഫലം പോലും സാങ്കേതിക വിദഗ്ധര്‍ക്ക് ലഭിക്കുന്നില്ലയെന്നുളളത് യാഥാര്‍ത്ഥ്യമാണെന്ന് എം എ നിഷാദും പറഞ്ഞു.

പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയത്തെ സ്വാധീനിക്കുന്ന നിരവധികാര്യങ്ങളുണ്ട്.നടിമാര്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന സിനിമകളുണ്ട്,മജ്ഞുവാര്യര്‍ക്കൊപ്പം പുതുമുഖ നടനാണെങ്കില്‍ തുല്യവേതനം സാധ്യമാകില്ലല്ലോയെന്ന് നടി അനുമോള്‍ പറഞ്ഞു. എങ്കില്‍ പോലും അനുഭവപരിചയവും കഴിവുമുളളവരുടെ കാര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടൈന്നുളളത് പ്രതീക്ഷനല്‍കുന്നുവെന്നും അനുമോള്‍ പറഞ്ഞു.

ടുമെന്‍ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട ദുബായില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍

കെ.സി.എഫ് സീസൺ 3, അണലി, റോസ്‌ലിൻ; സൗത്ത് ഇന്ത്യയിൽ 4000 കോടിയുടെ പ്ലാനുമായി ജിയോ ഹോട്ട്സ്റ്റാർ

'മണല് പാറുന്നൊരീ മരുഭൂവിലെപ്പോഴും'; 'മിണ്ടിയും പറഞ്ഞും' പുതിയ ഗാനം പുറത്ത്

ബിജോയ്സ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് 12 മുതല്‍ ഷാര്‍ജയില്‍ നടക്കും

എക്കോ സിനിമയുടെ വിജയാഘോഷം ദുബായില്‍ നടന്നു

പ്രേക്ഷകരും ഈ സംഘത്തിനൊപ്പം യാത്ര തുടരുന്നു; മികച്ച പ്രതികരണം നേടി 'ദി റൈഡ്'

SCROLL FOR NEXT