Gulf Stream

മലയാള സിനിമാതാരം അനു സിത്താരയ്ക്കൊപ്പം ഓണാഘോഷത്തിൽ ഒത്തുചേർന്ന് ജീവനക്കാർ

ദുബായിലെയും ഷാർജയിലെയും ഓഫീസുകളിൽ അൽ ഫർദാൻ എക്സ്ചേഞ്ച് ഓണം ആഘോഷിച്ചു. മലയാള സിനിമാതാരം അനു സിത്താര മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ജീവനക്കാരോടൊപ്പം ഓണം ആഘോഷിക്കുകയും ഓണത്തിന്‍റെ സാംസ്കാരിക പ്രാധാന്യവും തന്‍റെ അനുഭവങ്ങളും പങ്കുവെക്കുകയും ചെയ്തു. പരമ്പരാഗത നിലവിളക്ക് തെളിയിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. കേരള സമൂഹത്തിന്‍റെ യുഎഇയുടെ വളർച്ചയിലെ സംഭാവനകളെ പ്രശംസിച്ച അൽ ഫർദാൻ എക്സ്ചേഞ്ച് സിഇഒ ഹസൻ ഫർദാൻ അൽ ഫർദാൻ, വിവിധ സംസ്കാരങ്ങളെയും ആഘോഷങ്ങളെയും പിന്തുണയ്ക്കാനുള്ള സ്ഥാപനത്തിന്‍റെ പ്രതിബദ്ധത വ്യക്തമാക്കി.

ഓണാഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി സമ്മർ ബൊണാൻസ ക്യാമ്പയിനും അവതരിപ്പിച്ചു. സെപ്റ്റംബർ 30 വരെ നടക്കുന്ന ക്യാമ്പയിനിൽ നാട്ടിലേക്ക് പണം അയയ്ക്കുന്ന ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ട്. ഓണത്തിന്‍റെ ഒരുമയും സൗഹൃദവും പങ്കുവെച്ച ആഘോഷം കേരള സമൂഹവുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാന്‍ സഹായിച്ചുവെന്ന് സംഘാടകർ അറിയിച്ചു.

25 ദിവസം പിന്നിട്ട് ‘ആരം’; മികച്ച പ്രേക്ഷക പ്രതികരണവുമായി തിയറ്ററുകളിൽ തുടരുന്നു

ഷാർജ പുസ്തകമേളയിൽ അതിഥിയായി മുഖ്യമന്ത്രി വിഡി സതീശന്‍

124 രാജ്യങ്ങളിൽനിന്ന് 2,673 പ്രസാധകർ; ഷാർജ പുസ്തകമേള നവംബർ 4ന് തുടങ്ങും

ഭ്രമയുഗം കഴിഞ്ഞപ്പോൾ ജോർജിന്റെ ഒരു സ്പിൻ ഓഫ് പ്ലാൻ ചെയ്താലോ എന്ന് രാഹുൽ ചോദിച്ചു: സൈജു കുറുപ്പ്

പ്രേക്ഷക ശ്രദ്ധ നേടി "ദി തേർഡ് മർഡർ"; വിജയകരമായ രണ്ടാം വാരത്തിലേക്ക്

SCROLL FOR NEXT