Gulf Stream

കിലോയ്ക്ക് 2 ദിർഹം, അധിക ബാഗേജിന് ഇളവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ഈ അവധിക്കാലത്ത് ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് അഞ്ച് കിലോ/ പത്ത് കിലോ അധിക ചെക്ക് ഇന്‍ ബാഗേജ് കുറഞ്ഞ നിരക്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജനുവരി 16നും മാര്‍ച്ച് 10നും ഇടയില്‍ ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വരുന്നവര്‍ക്കാണ് ആനുകൂല്യം. ജനുവരി 31നകം എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ്, മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവയിലൂടെ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആനുകൂല്യം പ്രയോജനപ്പെടുത്താം.

ഒരു കിലോയ്ക്ക് 2 ദിർഹം നിരക്കില്‍ അഞ്ച് കിലോയും 10 കിലോയും അധികബാഗേജ് ബുക്ക് ചെയ്യാം.ബഹ്‌റൈന്‍ (0.2 ബിഎച്ച്ഡി), കുവൈറ്റ് (0.2കെഡി), ഒമാന്‍ (0.2ഒഎംആര്‍), ഖത്തര്‍ (1ക്യൂഎആര്‍), സൗദി അറേബ്യ (2എസ്എആര്‍) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ നിരക്കുകള്‍ എക്‌സ്പ്രസ് വാല്യൂ, എക്‌സ്പ്രസ് ലൈറ്റ്, എക്‌സ്പ്രസ് ഫ്‌ളെക്‌സ്, എക്‌സ്പ്രസ് ബിസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഇത് ലഭ്യമാണ്.

നിലവില്‍ ഈ സെക്ടറുകളില്‍ എക്‌സ്പ്രസ് ലൈറ്റ് ഒഴികെയുള്ള മറ്റെല്ലാ വിഭാഗങ്ങളിലും 30 കിലോ ചെക്ക് ഇന്‍ ബാഗേജാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനുവദിക്കുന്നത്. 10 കിലോ അധിക ബാഗേജ് കൂടി ഓഫര്‍ നിരക്കില്‍ ലഭിക്കുന്നതിനാല്‍ ഇപ്പോള്‍ നാട്ടിലേക്കുള്ള യാത്രകളില്‍ 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് കൊണ്ടുവരാനുള്ള അവസരമാണ് പ്രവാസികള്‍ക്ക് ലഭിക്കുന്നത്.

സാധാരണ പെണ്ണിന് വേണ്ടിയാണല്ലോ നായകനും വില്ലനും അടി ഉണ്ടാക്കുന്നത്, പ്ലൂട്ടോയിൽ ഏലിയന് വേണ്ടിയാണ്: അജു വർഗീസ്

‘കിരീടം’ എന്നെ ഒരുപാട് ഹോണ്ട് ചെയ്ത സിനിമ: കലാഭവൻ ഷാജോൺ

'തിയറ്ററിൽ പോസിറ്റീവാണ്, സോഷ്യൽ മീഡിയയിൽ നെഗറ്റീവ് വരുന്നത് വിഷമിപ്പിക്കുന്നു'; വീഡിയോ പങ്കുവെച്ച് 'മഹാരാജ ഹോസ്റ്റൽ' താരങ്ങൾ

ലാലേട്ടന്റെ കൂടെ ഫൈറ്റ് ചെയ്യുമ്പോള്‍ ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ല, നമ്മുടെ ദേഹത്ത് അടി കൊള്ളില്ലെന്ന് അറിയാം: കലാഭവൻ ഷാജോൺ

എൻഡ് ടൈറ്റിൽസ് കഴിയും വരെ ഒരാൾ പോലും തിയറ്ററിൽ നിന്ന് എഴുന്നേറ്റ് പോയില്ല, ദേവദൂതൻ റീ റിലീസ് അത്ഭുതപ്പെടുത്തി: സന്തോഷ് തുണ്ടിയിൽ

SCROLL FOR NEXT